
രാമ സന്നിധിയിലേക്ക് മന്ത്രി കെബി ഗണേഷ് കുമാറിന് സ്വാഗതം ! മന്ത്രി ഗണേഷ്കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് RSS നേതാക്കള്‍…!
ഇപ്പോൾ രാജ്യമെങ്ങും സംസാര വിഷയം രാമ ജന്മ ഭൂമിയിൽ ഉത്ഘാടനത്തിനായി കാത്തിരിക്കുന്ന രാമക്ഷേത്രമാണ്. ഇപ്പോഴിതാ അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് ക്ഷണം ലഭിച്ചിരിക്കുകയാണ്. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്.
കേരളത്തിൽ നിന്നും ആദ്യമായി ഔദ്യോഹികമായി ക്ഷണനം കിട്ടിയത് നടൻ മോഹൻലാലിനും മാതാ അമൃതാനന്ദ മൈക്കും ആയിരുന്നു. പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച് അതിനെ വിമർശിച്ച് ഇടതു പാർട്ടികൾ നിൽക്കുമ്പോളാണ് കേരളത്തിൽ എൽഡിഎഫ് ഗവൺമെന്റിൽ ഒരു മന്ത്രിക്ക് പ്രത്യേക ക്ഷണം ലഭിക്കുന്നത്. ചടങ്ങിൽ ഗണേഷ് കുമാർ പങ്കെടുത്താൻ സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിരോധത്തിലാകുമെന്നത് തീർച്ചയാണ്. എന്നാൽ പാർട്ടിക്ക് അതീതമായി പോകാനൊമോ വേണ്ടയോ എന്നത് വ്യക്തിപരമായി തീരുമാനിക്കണം എന്നാണ് ഇതിനു മുമ്പ് ശശി തരൂർ പറഞ്ഞിരുന്നത്.

അതേ സമയം അയോധ്യയിൽ നടക്കുന്ന ചടങ്ങിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, രജനികാന്ത്, മോഹൻലാൽ അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര് ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. ആത്മീയ കാര്യങ്ങളിൽ എപ്പോഴും മുന്നിൽ നിൽക്കുന്ന രജനികാന്തും മോഹൻലാലും ഉറപ്പായും പോകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. രജനീകാന്ത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടും. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു.
Leave a Reply