
ഞാൻ ‘വാ അടച്ച്’ മിണ്ടാതിരുന്നാൽ ചിലപ്പോൾ മുഖ്യമന്ത്രിയായേക്കും ! പക്ഷെ അങ്ങനെ കിട്ടുന്ന സ്ഥാനമാനങ്ങൾ എനിക്ക് വേണ്ട ! ജനങ്ങൾ എനിക്ക് വോട്ട് ചെയ്തത് അതിനല്ല ! ഗണേഷ് കുമാർ പറയുന്നു !
ഇന്ന് നടനായും പൊതുപ്രവർത്തകനായും ഏറെ ആരാധകരുള്ള ആളാണ് കെബി ഗണേഷ് കുമാർ. പത്തനാപുരം എം എൽ എ കൂടിയായ അദ്ദേഹം അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നിറഞ്ഞ കൈയ്യടികളോടെയാണ് ജനം സ്വീകരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ നിയമ സഭയില്‍ പറഞ്ഞയച്ചത് ജനങ്ങളാണ് അത് അവരുടെ കാര്യങ്ങള്‍ പറയാനാണ് അത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാര്‍ പറയുന്നു.
ഒരുപക്ഷെ ഞാൻ എന്റെ വായും അടച്ച് മിണ്ടാതെ ഇരുന്നാൽ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട് അങ്ങനെ കിട്ടുന്ന സ്ഥാനം തനിക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കു മ്പോഴാണ് ഗണേഷ് കുമാര്‍ ഈ കാര്യം സംസാരിച്ചത്. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേ യെന്ന് ചിലര്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെടണമെന്ന് ഞാൻ തിരിച്ചു ചോദിച്ചു.
രാഷ്ട്രീയ പ്രവർത്തകൻ അല്ലങ്കിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജന പ്രതിനിധികൾ പ്രതികരിക്കുന്നവരാകണം. അത് സര്‍ക്കാരിനെതിരെ പ്രതികരിക്കലല്ല. സര്‍ക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അര്‍ഥം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നതുമാത്രമാണ്. അത് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനുപകരം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനീതിക്കെതിരേയും അന്യായത്തിനെതിരേയും പ്രതികരിക്കുന്നവരാകണമെന്നും ഗണേഷ് എടുത്തുപറയുന്നു.

അതുപോലെ അദ്ദേഹം മന്ത്രി റിയാസ് മുഹമ്മദ് തന്നെ ബഹുമാനിക്കുന്നില്ല എന്നത് ചൂണ്ടി കാണിച്ചിരുന്നു. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അദ്ദേഹം വിമർശിച്ചത്. റിയാസ് തന്റെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാത്തത് മാത്രമല്ല തന്നെപ്പോലെ മുതിർന്ന എംഎൽഎമാരെ മന്ത്രി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നെപ്പോലെ സീനിയറായ ഒരു എംഎൽഎയോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാട് ശരിയല്ല.
നി,യ,മ,സ,ഭയിൽ തുടർച്ചയായി ജയിച്ചുവന്നവർ അപൂർവമാണ്. ഞാനും വി.ഡി. സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണ് അഞ്ച് തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവർ. സഭയിൽ സീനിയോറിറ്റിയുണ്ട്. അത് പരിഗണിക്കണം. ഇവരെക്കാളൊക്കെ എത്രയോ മുൻപ്, 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് ഞാൻ. അതിന്റെ മര്യാദ കാണിക്കണം. പത്താനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതിൽ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply