പ്രണയ വിവാഹം ആയിരുന്നു, പക്ഷെ എന്റെ തീരുമാനം തെറ്റിപ്പോയോ എന്ന് പോലും സംശയിച്ചു ! തങ്ങളുടെ ജീവിതത്തെ കുറിച്ച് താരങ്ങൾ പറയുന്നു !

കീർത്തി ഗോപിനാഥ് എന്ന നായിക ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ഒരു സമയം ഉണ്ടായിരുന്നു. പാവം ഐഎ ഐവാച്ചനെന്ന ചിത്രത്തിലൂടെയായാണ് കീര്‍ത്തിയുടെ കരിയര്‍ തുടങ്ങുന്നത്. മഴയത്തും മുന്‍പെ, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ജൂനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങി ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും കീർത്തി സജീവമായിരുന്നു. എന്നാൽ വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും കീർത്തി വിട്ടുനിന്നു. ശേഷം 22 വര്‍ഷത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചത് സീരിയലിലൂടെയായിരുന്നു. അഭിനേതാവായ രാഹുലാണ് കീര്‍ത്തിയെ വിവാഹം ചെയ്തത്.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ചും ശേഷമുള്ള ജീവിതത്തെ കുറിച്ചും തുറന്ന് പറയുകയാണ്. പ്രണയവിവാഹമായിരുന്നു. ഒരു സീരിയലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. ആദ്യമായി രാഹുലിനെ കണ്ടത് ബീച്ചില്‍ വെച്ചായിരുന്നു. ആ സമയത്ത് അദ്ദേഹം അതികം ആരോടും മിണ്ടാതെ മാറിയിരിക്കുകയായിരുന്നു. കട്ട ജാഡയായതിനാലാണ് അങ്ങനെ മാറിയതെന്നായിരുന്നു കരുതിയത്. എന്നാൽ കീർത്തി  സിനിമകളിലൊക്കെ അഭിനയിച്ചയാളല്ലേ എന്ന് കരുതിയായിരുന്നു അന്ന് താന്‍ മാറിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ശേഷം ഞങ്ങൾ ഒരുമിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ എടുത്ത് തുടങ്ങിയതിന് ശേഷമാണ് സംസാരിച്ചു തുടങ്ങിയത്.  അങ്ങനെ ഒടുവിൽ അത് പ്രണയമായി മാറിയിരുന്നു, എന്നാൽ ലാഗ് അടിപ്പിക്കുന്ന സംസാരം ആയിരുന്നു ഞങ്ങളുടേത്. എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങള്‍ വഴക്കടിച്ച് തുടങ്ങി. പിന്നെ നേരെ ഫാമിലി ലൈഫിലേക്ക്. ഇതിനിടയില്‍ താല്‍പര്യമില്ലാഞ്ഞിട്ടാണോ എന്തോ റൊമാന്‍സിനൊന്നും വന്നില്ല. പുള്ളിക്ക് അന്നേ പ്രായത്തില്‍ കവിഞ്ഞ മെച്യൂരിറ്റിയായിരുന്നു.  ജൂനിയര്‍ മാന്‍ഡ്രേക്കിലെ നായിക വേഷം ഏറെ ഹസാർഥ നേടിയിരുന്നു, അതായിരുന്നു അവസാന ചിത്രവും.

ശേഷം സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. വിവാഹത്തിന് മുമ്പ്  ചെയ്ത സിനിമകളായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞതിന് ശേഷം സന്തോഷം തന്നെയായിരുന്നു എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇടയ്‌ക്കൊരു സാമ്പത്തിക പ്രതിസന്ധിയൊക്കെ വന്നപ്പോള്‍ കീര്‍ത്തി കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു. സന്തുഷ്ടമാണ് ഇപ്പോഴത്തെ ജീവിതമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.  ഇപ്പോൾ ‘അമ്മ അറിയാതെ’ എന്ന പരമ്പരയിൽ കൂടിയാണ് കീർത്തി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നത്. പതിനേഴാം വയസ്സിൽ അഭിനയ ലോകത്ത് എത്തിയ കീർത്തി ആറു വർഷത്തോളം മലയാള സിനിമയിൽ സജീവമായി ഉണ്ടായിരുന്നു. അന്ന് സീരിയലുകളിലും സിനിമകളിലും താരം ഒരു പോലെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *