“ഹിറ്റ് സംവിധായകർ ലഹരിയുമായി പിടിയിൽ” ! ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെൻഡ് ചെയ്യുമെന്ന് ഫെഫ്ക..!

മലയാള സിനിമ ലഹരിക്ക് അടിമയാകുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി എന്നിവർ മിക്കപ്പോഴും ലഹരി ഉപയോഗത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളവടാണ്, ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം താൻ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് തുറന്ന് സമ്മതിച്ചിരുന്നു, ശേഷം തങ്ങൾ മാത്രമല്ല സിനിമയിൽ മറ്റു പലരും ലഹരി ഉപയോഗിക്കുന്നുണ്ട് എന്നും ഷൈൻ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു, എന്നാൽ എപ്പോഴും ഞങ്ങൾ രണ്ടു നടന്മാരെ മാത്രമാണ് വേട്ടയാടുന്നത് എന്നും ഷൈൻ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ഷൈൻ പറഞ്ഞപോലെ തന്നെ മലയാള സിനിമയിലെ ഹിറ്റ് യുവ സംവിധായകന്മാരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയെയും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടി കൂടിയിരിക്കുകയാണ്. അഷ്‌റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്.

രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്തേക്ക് പോലീസ് എത്തിയത്, ശേഷം 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹൈബ്രിഡ് കഞ്ചാവ് യുവ സംവിധായകർക്ക് കിട്ടിയ വഴി വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത് എന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദ് കെപി പറഞ്ഞു.

ഇപ്പോഴിതാ ഇവരെ ഇരുവരെയും ഫെഫ്ക സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കാനാണ് ഫെഫ്കയുടെ തീരുമാനം. കേസിന്റെ പശ്ചാത്തലത്തില്‍ ഈ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേര്‍സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *