
നവകേരള യാത്ര ഇതൊരു ‘തള്ളു വണ്ടി’ ! അകത്തുനിന്നും പുറത്തുനിന്നും തള്ള് ! പരിഹാസ പോസ്റ്റുമായി കൃഷ്ണകുമാർ !
മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപി ദേശിയ അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമാണ്. അതുപോലെ പൊതുകാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം അദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കൃഷ്ണകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. നവകേരള യാത്രയെ പരിഹരിച്ചാണ് ഇത്തവണയും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പും സമാനമായ രീതിയിൽ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.
പോലീസുകാരും പ്രവർത്തകരും ചേർന്ന് നവകേരള ബസ് ചെളിയിൽ നിന്നും തള്ളി കയറ്റുന്ന ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാറിന്റെ വാക്കുകൾ, നവകേരള യാത്ര ഇതൊരു ‘തള്ളു വണ്ടി’ ! അകത്തുനിന്നും പുറത്തുനിന്നും ‘തള്ള്’.. എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിന് മുമ്പ് അദ്ദേഹം കുറിച്ചത് ഇങ്ങനെ, , ‘ബസിൽ പോക്കറ്റടിക്കാർ ഉണ്ടാകാറുണ്ട്, എന്നാൽ പോക്കറ്റ് അടിക്കാർ മാത്രമുള്ള ഒരു ബസ്സ് ആദ്യമായി കാണുകയാണ്, സത്യങ്ങൾ നമ്മെ ചിന്തിപ്പിക്കാറുണ്ട്.. ചിലപ്പോൾ ചിരിപ്പിക്കുകയും ചെയ്യും. എന്നായിരുന്നു.

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ചും കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു. അതുപോലെ തന്നെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ കമ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെ, “ആദ്യം വരുന്ന ചുവപ്പ് ഇലകൾ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു”.
എന്ന വരികൾ കുറിച്ച ഒരു പോസ്റ്ററും അതിനോപ്പം അദ്ദേഹം വീണ്ടും കുറിച്ച വാക്കുകൾ ഇങ്ങനെ, കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കു സമർപ്പിക്കുന്നു.. എന്നും കൃഷ്ണകുമാർ ഇതിന് മുമ്പ് കുറിച്ചിരുന്നു.
Leave a Reply