
അബിയെ ഓർത്ത്പോയി ! ഷെയ്നിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് വിഷമിച്ച് പോയി ! കോട്ടയം നസീർ പറയുന്നു !
ഒരു സമയത്ത് മിമിക്രി കലാരംഗത്തും സിനിമയിലും ഒരുപോലെ തിളങ്ങി നിന്ന നടനായിരുന്നു അബി. കലാഭവൻ അബി എന്നാണ് നടനെ അറിയപ്പെട്ടത്. ഒരു നടൻ എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു. അന്നത്തെ പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിൻ കലാഭവനിലൂടെയായിരുന്നു താരം അഭിനയരംഗത്ത് എത്തിയത്. ഒരു നായകക നടനായി സിനിമയിൽഉയരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല, സഹ താരമായി സിനിമയിൽ ഒതുണ്ടി പോയ ഒരു കലാകാരനാണ് അബി. പക്ഷെ തനിക്ക് സാധിക്കാത്ത തനറെ ആഗ്രഹം മകൻ ഷൈൻ നിഗത്തിൽ കൂടി നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്.
സിനിമയിൽ എത്തിയ ഷെയിൻ തന്റെ ആദ്യ സിനിമയോടെ തന്നെ ഏറെ ശ്രദ്ധ നേടുകയും അദ്ദേഹത്തെ തേടി നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. കരിയറിന്റെ തുടക്കം മുതൽ തന്നെ ഷെയിൻ നിരവധി വിവാദങ്ങളിൽ അകപ്പെടുകയും, അത് ഇപ്പോൾ സിനിമയിൽ നിന്നും ഷെയിനെ വിലക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. ഇപ്പോഴിതാ അബിയെ കുറിച്ചും ഷെയിൻ കുറിച്ചും നടൻ കോട്ടയം നസീർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മൂവി വേള്‍ഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന് പ്രതികരിച്ചത്.

അബിക്ക് ഒപ്പം ഒരുപാട് വർഷം ഒരുമിച്ച് പ്രവർത്തിച്ച ഒരാളായിരുന്നു ഞാൻ. അബി തിളങ്ങി നില്ക്കുന്ന സമയത്താണ് ഞാൻ മിമിക്രിയിലേക്ക് വരുന്നത്. ഷെയ്ന് നിഗം വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പേഴ്സണലി കണക്ഷനില്ല. അബീക്കയുടെ പെയിന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരന് ഇങ്ങനൊരു മേഖലയില്‍ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിന്‍ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം.
ഒരുപക്ഷെ ഇനി ഇപ്പോൾ നമ്മൾ ചെറുപ്പമാണെങ്കിലും അല്ലങ്കിലും മാനസീകമായി തകര്‍ന്നാല്‍ പെട്ടന്ന് അടിയില്‍ പോകും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പോലും ആഗ്രഹിച്ചിടത്ത് എത്താന്‍ പറ്റാത്ത വിഷമമുണ്ടാകാം. അത് ചിലപ്പോള്‍ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാന്‍ വേണ്ടി പ്രാര്‍ഥിക്കാം. ആരേയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാന്‍ നമുക്ക് ഇപ്പോള്‍ പറ്റില്ല. എന്നും കോട്ടയം നസീര്‍ പറയുന്നു. തോന്നുന്നു !
Leave a Reply