
‘അനശ്വര നടൻ കെപിഎസി സണ്ണി ഓർമ്മയായിട്ട് 16 വർഷം’ ! വില്ലൻ വേഷങ്ങളിൽ കൂടി മലയാളികളുടെ പ്രിയങ്കനാരായ നടന്റെ ജീവിതം തന്നെ ഒരു ഏപ്രിൽ 18 ൽ ആണ് !!!
പഴയ ക്ലാസ്സിക് ചിത്രങ്ങൾ എന്നും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്, അതുപോലെയുള്ള ചിത്രങ്ങൾ ഇനിയും ഉണ്ടാകുമോ എന്നൊക്കെയുള്ള സംശയങ്ങൾ എന്നും നമുക്കുണ്ട്, അത്തരം സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന ഒരു അനശ്വര നടൻ കെപിഎസി സണ്ണി. നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ 250ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കെ.പി.എ.സി. കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാർ നാടകവേദി, ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
എ.വിൻസന്റ് സംവിധാനം ചെയ്ത ‘സ്നേഹമുള്ള സോഫിയ’ എന്ന ചിത്രത്തിലാണ് സണ്ണി സിനിമ രംഗത്ത് തുടക്കം കുറിച്ചത്. അദ്ദേഹത്തിന് നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1934 ഏപ്രിൽ 18-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് സണ്ണി ജനിച്ചത്. ചവറയിലെ കേരള മിനറൽസ് സൂപ്പർവൈസർ ജേക്കബ് ആയിരുന്നു സണ്ണിയുടെ പിതാവ്. അദ്ദേഹത്തിന് നാലു സഹോദരിമാരും ഉണ്ട്. ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്ക്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു സ്നേഹം അനശ്വരമാണു് എന്ന പേരിൽ ഒരു നാടകം എഴുതിക്കൊണ്ടു് സ്ക്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി. 1963ൽ വിവാഹിതനായി. മേഴിസിയാണു് ഭാര്യ. രണ്ടു് മക്കൾ ദീപ, രൂപ.

കോളജ് പഠനകാലത്ത് അദ്ദേഹം മറ്റു മേഖലയിലും വളരെ സജീവമായിരുന്നു. ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1964ൽ സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ അക്കൗണ്ടന്റായി ജോലിയിൽ ചേർന്നു. അപ്പോഴും നാടകങ്ങളിൽ അഭിനയിക്കാൻ സണ്ണി സമയം കണ്ടെത്തി. അന്നത്തെ പല പ്രമുഖ നാടക ഗ്രൂപ്പുകളിലും അദ്ദേഹം സജീവമായിരുന്നു. ശങ്കരൻ നായർ സംവിധാനം ചെയ്ത മധുവിധുവാണു് ആദ്യചിത്രം. തൊഴിലാളി നേതാവിനെയാണു് സണ്ണി ഇതിൽ അവതരിപ്പിച്ചതു്. തുടർന്നു് സുബ്രഹ്മണ്യം സംവിധാനം ചെയ്ത കൊച്ചനിയത്തിയിൽ അഭിനയിച്ചു. നീലക്കണ്ണുകളിൽ അഭിനയിച്ചതെടെ നാടകാഭിനയം മതിയാക്കി.
അദ്ദേഹം അവിസ്മരണീയമാക്കിയ പല കഥാപാത്രങ്ങളും ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു ബോയിംഗ് ബോയിംഗ് സിനിമയിലെ ശ്രീകണ്ഠന്‍ നായര്‍, ഏപ്രില്‍ പതിനെട്ട് സിനിമയിലെ ഐജി, യാത്ര സിനിമയിലെ ഫോറസ്റ്റ് ഓഫീസര്‍, രാജാവിന്റെ മകന്‍ സിനിമയിലെ അഡ്വക്കേറ്റ് അയ്യര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്. തൊണ്ണൂറുകളില്‍ അഭിനയിച്ച സിനിമകളിലേറെയും നടനെ തേടിയെത്തിയത് വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രങ്ങളെല്ലാം കെപിഎസി സണ്ണി ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജനനവും മരണവും സംഭവിച്ചത് ഏപ്രിൽ 18 നാണ് എന്നുള്ളത് ഒരു അതിശയമായ കാര്യമാണ്. അതുമാത്രമല്ല ഏപ്രിൽ 18 എന്ന മലയാള ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.
Leave a Reply