
‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ ! അധികാരികളോട്, സബ്സിഡി വഴി ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം ! കുറിപ്പുമായി കൃഷ്ണപ്രഭ !
എക്കാലത്തെയും രൂക്ഷമായ കാലാവർഷം കേരളത്തെ വലിയ നാശനഷ്ടങ്ങളിലേക്ക് നയിക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ പലഭാഗത്തുനിന്നും കാണാൻ കഴിയുന്നത്. മഴക്കെടുതി രൂക്ഷമായി നഗരങ്ങളിൽ വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്, കൊച്ചിയും തിരുവനന്തപുരവും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്.
ഇപ്പോഴിതാ കൊച്ചിയിലെ വെള്ളക്കെട്ടിനെ കുറിച്ച് നടിയും ഡാൻസറും ഗായികയുമായ കൃഷ്ണപ്രഭ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സര്‍ക്കാറിനെ പരിഹസിച്ചു കൊണ്ടാണ് കൃഷ്ണപ്രഭയുടെ പോസ്റ്റ്. സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല എന്നും നടി പറയുന്നുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ് എന്നാണ് കൃഷ്ണപ്രഭ കുറിച്ചത്..

നടിയുടെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ ഇങ്ങനെ. ഇത്രയും ധൈര്യം എങ്ങനെ വന്ന് എന്തായാലും ഇന്നോവ കണ്ട മാറി നടന്നോ, എന്തൊരു മാറ്റമാണ് കേരളത്തിന്, ഇതാണ് വിജയന്റെ ഡച്ച് മാതൃക.. എന്നിങ്ങനെ പോകുന്നു കമന്ററുകൾ, അതുപോലെ കേരളത്തിൽ ഏത് പാർട്ടി ഭരിച്ചാലും എറണാകുളത്ത് രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകും കടൽ വെള്ളം വലിച്ചില്ലെങ്കിൽ പിന്നെ പറയണ്ട കായാൽ എല്ലാം നിറഞ്ഞു കാണുന്നില്ലെ ഗൾഫിൽ വെള്ള കെട്ട് വന്നതും അവിടത്തെ ഭരണാധികാരികൾ ഉണ്ടാകിയതല്ല എന്ന കമന്റുകളായും കാണാം…
Leave a Reply