ഇന്ത്യയുടെ പേര് ഭാരതം എന്നാക്കും ! താല്പര്യമില്ലാത്തവർക്ക് രാജ്യം വിട്ടുപോകാമെന്ന് ബിജെപി നേതാവ് ! കുറിപ്പുമായി കൃഷ്ണകുമാറും !

ഇപ്പോൾ ഇന്ത്യ എന്ന പേരിനു പകരം ഭാരത് എന്നാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ രാജ്യം, ബിജെപി സർക്കാർ ഇതിനെ പൂർണ്ണമായും പിന്തുണച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോൾ രാജ്യത്തിൻറെ പാലം ഭാഗത്തുനിന്നും ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശനവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതിനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയിരിക്കുകയാണ് ബിജെപി നേതാവ് ദിലീപ് ഘോഷ്. രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുംഇദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഘോഷിന്റെ ഈ വിവാദ പ്രസ്താവന ഇപ്പോൾ രാജ്യമൊട്ടാകെ വലിയ ചർച്ചയായി മാറുകയാണ്, ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ പ്രസ്താവന. പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കംചെയ്യും. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റും. അക്കാര്യത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കേരളത്തിലും ഭാരതം എന്ന പേരിനെ പിന്തുണച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു, നടൻ കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ എന്നിവർ, ഇപ്പോഴിതാ കൃഷ്ണകുമാർ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയ പ്രതിജ്ഞയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ,… ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. “ദേ മോദി, ഭാരതം എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ പ്രതിജ്ഞയുമായി ഇറങ്ങിയിട്ടുണ്ട്”, എന്നൊക്കെ അവർ പറയാൻ സാധ്യതയുണ്ട്. എന്നാൽ ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്.

 

കഴി,ഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ഭാരതം എന്ന നാടിനെ ഇംഗ്ലീഷുകാർ ഇന്ത്യാ എന്നും, അറബികൾ ഹിന്ദ് എന്നും, ഫ്രഞ്ചുകാർ Inde എന്നും, ജർമൻ കാർ Indien എന്നുമാണ് വിളിക്കുന്നത്.. ഈ ചിത്രത്തിൽ കാണുന്ന ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ ദേശിയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നത്.

തെ,ലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശിയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. തെലുങ്കിൽ “ഭാരതദേശം നാ മാതൃഭൂമി” എന്നാണ് തുടങ്ങുന്നത്. എന്നാൽ ഭാരതം എന്നവാക്കിനോട് അന്നില്ലാതിരുന്ന അലർജി പെട്ടന്ന് പലർക്കും ഇപ്പൊ ഉണ്ടായതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം ഇവിടെ പലർക്കും രാഷ്ട്രമല്ല രാഷ്ട്രീയമാണ് പ്രധാനം എന്നും അദ്ദേഹം കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *