
കൃഷ്ണകുമാറിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകൾ വിവിധ ഇടങ്ങളിൽ പതിച്ചിരുന്നു ! ഇതാ തന്റെ വിജയമല്ല ! ഗഡ്കരിക്കാണ് നന്ദി പറയേണ്ടത് എന്ന് കൃഷ്ണാകുമാർ !
നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപി യുടെ സജീവ പ്രവർത്തകൻ കൂടിയാണ്. അദ്ദേഹം പൊതുപ്രവർത്തനങ്ങളിൽ വളരെ തിരക്കിലാണ്, ഇപ്പോഴിതാ ഈഞ്ചക്കല്ലിലിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി കൃഷ്ണകുമാർ എത്തിയതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഈഞ്ചക്കല്ലിലെ ഹൈവേയിൽ ഫ്ലൈ ഓവർ നിർമാണത്തിനുള്ള അനുമതി നേടിയാണ് കൃഷ്ണകുമാർ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. കേന്ദ്ര ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരിയുമായുള്ള സൗഹൃദമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് കൃഷ്ണകുമാർ പറയുന്നത്.
ഈ പദ്ധതിയുടെ വിജയവുമായി ബന്ധപെട്ട് കൃഷ്ണകുമാറിന് നന്ദി പറഞ്ഞുകൊണ്ട് അഭിനന്ദനങ്ങളുമായി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. എന്നാൽ ഇതേ തുടർന്ന് അദ്ദേഹത്തിന് ഏറെ വിമർശനങ്ങളും നേരിട്ടിരുന്നു. ഇതിനെ കുറിച്ച് മനോരമ ഓൺലൈനോട് അദ്ദേഹം സംസാരിച്ചത് ഇങ്ങനെ. ചെറുപ്രായം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് നമ്മുടെ നാട്ടിൽ വികസനം എന്ന് പറയുന്നത് തടസ്സത്തിലൂടെയാണ്. നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിന് പുതുതായി പത്ത് സ്റ്റോപ്പുകൾ അനുവദിച്ചുകൊണ്ടാണ് ഇവിടെ വികസനം വരുന്നത്.

നമുക്ക് വേണ്ടത് ട്രെയിനുകൾ വേഗത്തിൽ ഓടുകയാണ്. നമ്മുടെ ജീവിതം വേഗത്തിലാകുമ്പോൾ നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാൻഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങൾ ശ്രീ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്
Leave a Reply