
ഗണപതിയെ അവഹേളിച്ച ഷംസീർ സ്പീക്കർ പദവിൽ തുടരാൻ യോഗ്യനല്ല ! എല്ലാ മതങ്ങളിലും മിത്ത് കലര്‍ന്നിട്ടുണ്ട് ! പ്രതിഷേധിച്ച് കൃഷ്ണകുമാർ !
ഓരോ ദിവസം കേരളം ചർച്ചചെയ്യുന്നത് ഓരോ സങ്കീർണ്ണമായ വിഷയങ്ങളാണ്, ഇപ്പോഴിതാ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു എന്ന രീതിയിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ജൂലൈ 21ന് കുന്നത്തുനാട് ജിവിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ശാസ്ത്രം എന്നത് ഈ ഗണപതിയും പുഷ്പക വിമാനവുമല്ല. അതൊക്കെ നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ദിവസം എൻഎസ്എസ് രംഗത്ത് വന്നിരുന്നു. ഷംസീർ സ്പീക്കർ പദവിയിൽ തുടരാൻ ഷംസീർ അർഹനല്ലെന്നും, വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തി, പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.
അതോടൊപ്പം ഇപ്പോഴിതാ ബിജെപി പ്രവർത്തകനും നടനുമായ കൃഷ്ണകുമാറും തന്റെ പ്രതിഷേധം രേഖപെടുത്തിയിരിക്കുകയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞ വാക്കുകൾ എടുത്തുകാണിച്ചുകൊണ്ടാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. ഹിന്ദുക്കളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും തൊഴിലാളിവർഗ്ഗപ്പാർട്ടിക്കിവിടെ നിത്യതൊഴിലായി മാറിക്കഴിഞ്ഞു. ഷംസീറിന്റെ ഈ പ്രവർത്തിക്കു എതിരെ ശക്തമായ പ്രതിഷേധം അറിയിച്ച സുകുമാരൻ നായർക്ക് എന്റെ പൂച്ചെണ്ടുകൾ എന്നാണ് അദ്ദേഹം പറയുന്നത്.

ഇന്നാട്ടിൽ ഹിന്ദുവിനൊരു പ്രശ്നം വന്നാൽ ചോദിക്കാനും പറയാനും എൻ എസ് എസ് എന്നൊരു സംഘടനയും, അതിന്റെ തലപ്പത്ത് നട്ടെല്ലുള്ള ഒരു ജനറൽ സെക്രട്ടറിയുമുണ്ട്. ഓരോ ഹിന്ദുവും, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ മനസ്സുള്ള എല്ലാ മലയാളികളും അദ്ദേഹത്തിനു പിന്നിൽ ഒറ്റ മനസ്സോടെ അണിചേരാനും അപേക്ഷിക്കുന്നു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന നാമജപ പ്രതിഷേധ പരിപാടികൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഒരിക്കൽക്കൂടി പറയട്ടെ. ഗണപതി മിത്തല്ല, സ്വത്വമാണ് എന്നും കൃഷ്ണകുമാർ പറയുന്നു.
അതുപോലെ ഈ വിഷയത്തിൽ പ്രതികരിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും എത്തിയിരുന്നു. അദ്ദേഹം പറയുന്നത് ഓംകാരത്തിന്റെ ( ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ) പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്. ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുള്ളത് ഹിന്ദുമതത്തില്‍ മാത്രമല്ല. എല്ലാ മതങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്കാരസമ്ബന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. ഭഗവദ്ഗീത മാത്രമല്ല ബൈബിളും ഖുര്‍ആനും മനസ്സിരുത്തി പഠിച്ചിട്ടുള്ളവനാണ് ഞാനെന്നും അദ്ദേഹം പറയുന്നു.
Leave a Reply