
നമ്മുടെ മോശം സമയത്ത് നമുക്കൊപ്പം നിന്ന രാജ്യമാണ് ഇസ്രായേൽ ! കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും നിലകൊണ്ടത് രാജ്യത്തിനെതിരെ ! കൃഷ്ണകുമാർ പറയുന്നു !
നടനും ബിജെപി ദേശിയ അംഗവുമായ കൃഷ്ണകുമാർ ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിൽ വളരെ സജീവമാണ്, താൻ വിശ്വസിക്കുന്ന തന്റെ പാർട്ടിക്ക് വേണ്ടിയും പാർട്ടി നിലപാടുകളെ കുറിച്ചും എപ്പോഴും അദ്ദേഹം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഓൺലൈൻ ചാനലുകൾക്ക് അദ്ദേഹം നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാർ പറയണത് ഇങ്ങനെ, ഇസ്രായേൽ എന്നും ഏത് സാഹചര്യങ്ങളിലും ഇന്ത്യക്ക് പിന്തുണ നൽകിയിട്ടുള്ള രാജ്യമാണ്, ഇന്ത്യ പാക്ക് യുദ്ധത്തിൽ പലസ്തീൻ പാകിസ്താനെ പിന്തുണച്ചപ്പോൾ അന്നും ഇന്ത്യക്ക് ഇസ്രായേൽ ഉണ്ടായിരുന്നു.
ഇപ്പോൾ അവർക്ക് ഒരു മോശം അവസ്ഥ ഉണ്ടാകുമ്പോൾ ഒരു നല്ല സുഹൃത്ത് ചെയ്യുന്നത് പോലെ ആപത്ത് ഘട്ടത്തിൽ അവർക്ക് ഒപ്പം നിൽക്കുക എന്നതാണ്. ഇവിടെ ഉള്ളവർ ഏത് അർത്ഥത്തിലാണ് ഈ ഭീകരവാദ സംഘടനയെ പിന്തുണക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും രാജ്യത്തിനെതിരെയെ നിന്നിട്ടൊള്ളൂ. ചൈനക്കെതിരേ പോരാടി പരിക്കേറ്റ പട്ടാളക്കാരനു രക്തം നല്കരുതെന്ന ചിന്തയായിരുന്നു കമ്യൂണിസ്റ്റുകാർക്കെന്നും കൃഷ്ണകുമാർ പറയുന്നു.

ഈ കമ്മ്യൂണിസ്റ്റുകാർ എന്നും ഒരിക്കലും ഇന്ത്യയുടെ ഭാഗമായി നിന്നിട്ടില്ല. ഇന്ത്യ വിരുദ്ധമായേ പ്രവൃത്തിച്ചിട്ടുള്ളൂ. കഴിഞ്ഞ ഇലക്ഷനിൽ ഹിന്ദുക്കൾക്ക് വോട്ടു കുറഞ്ഞു. അതു നികത്താനായിട്ടാണ് മറ്റു ഭാഗങ്ങളിൽ നിന്നും ആളുകളെ കൂട്ടുന്നത്. അതുപോലെ തന്നെ ബിജെപിയെ ഇപ്പോഴും മണിപ്പൂർ വിഷയം പറഞ്ഞ് പലരും വിമർശിക്കുന്നുണ്ട്. എന്നാൽ അവിടെ നടക്കുന്നത് മറ്റൊന്നാണ്. കള്ളക്കഥകൾ ഉണ്ടാക്കുകയാണ് മണിപ്പൂരിലെ സംഭവത്തിനു പിന്നിൽ. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും അകറ്റി ചിലർ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു.
ത്രീവാദികളാണ് ഇപ്പോൾ ഈ യുദ്ധത്തിന് പിന്നിൽ, അവർ നടത്തിക്കൂട്ടുന്ന കൊള്ളരുതായിമകൾ അതിനു ഉദാഹരണമാണ്. അതുപോലെ വിഡി കേരളത്തിന്റയെ ഇപ്പോഴത് ഭരണ തകർച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സർക്കാരിനെതിരെയുള്ള പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ നിപ്പ കൊറോണ തുടങ്ങിയ പ്രശ്നങ്ങൾ പുറത്തെടുക്കുന്നത്. പ്രതിപക്ഷം ശക്തമാകുമ്പോൾ കേരളത്തിലെ പ്രശ്നങ്ങൾ അവസാനിക്കും എന്നും അദ്ദേഹം പറയുന്നു.
Leave a Reply