
കോടികൾ പൊടിച്ച് കേരളീയം ! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം മനുഷ്യർ ! വിമർശിച്ച് കൃഷ്ണകുമാർ !
മലയാള സിനിമ നടൻ എന്നതിനപ്പുറം ഇന്ന് ബിജെപി രാഷ്ടീയ പാർട്ടിയുടെ ദേശിയ അംഗവും, സജീവ പ്രവർത്തകനുമായ അദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ്, അതുപോലെ തന്നെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കേരളീയം പരിപാടിയെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
കൃഷ്ണകുമാർ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ, കോടികൾ പൊടിച്ച് കേരളീയം ! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം മനുഷ്യർ.. എന്നാണ്.. അതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു.. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു കേരള സർക്കാർ ഹൈക്കോടതിയിൽ.. എന്ന പോസ്റ്റാറിനൊപ്പം അദ്ദേഹം കുറിച്ചത് സ്വാഭാവികം എന്നായിരുന്നു..
എന്നാൽ പെൻഷൻ മുടങ്ങിയ ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വളരെ ചർച്ചയായ ഒന്നാണ്. നാലു മാസമായി മുടങ്ങിയ ക്ഷേമ പെന്ഷന് കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യര്‍ പലരും, അന്നന്നത്തെ ആഹാരത്തിനും മരുന്നിനും പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലുമാണ്.

എന്നാൽ ഇത്രയും കുടിശിക നിലനിൽക്കുമ്പോൾ തന്നെ സർക്കാർ കോടികൾ ധൂർത്ത് നടത്തുന്നു എന്നാണ് വിമർശനങ്ങൾ. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെന്‍ഷനില്‍ ഇത്ര വലിയ കുടിശികയുടെ കാരണമായി സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍. എല്ലാ മാസവും ക്ഷേമ പെന്ഷന് കൃത്യമായി നല്‍കുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇത്ര ദീര്‍ഘകാലം ക്ഷേമപെന്ഷന് മുടങ്ങുന്നത് ഇതാദ്യമായാണ്. ഒരു പാട് ഒച്ചവെച്ച ശേഷമാണ് ഓണക്കാലത്ത് കുടിശിക തീര്‍ത്തു കൊടുത്തത്. ഓണം കഴിഞ്ഞ ശേഷം ക്ഷേമ പെന്‍ഷന്‍കാരെ തിരിഞ്ഞു നോക്കിയിട്ടില്ല സര്‍ക്കാര്‍.
ഇത്രയും വലിയ കുടിശിക ഉള്ളതുകൊണ്ട് തന്നെ രണ്ടു മാസത്തെ പെന്ഷന് കുടിശിക തീര്‍ക്കണമെങ്കില്‍ പോലും 2000 കോടി വേണം. വേഗം കൊടുക്കുമെന്നൊക്കെ മന്ത്രിമാര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. എപ്പോള്‍ കൊടുക്കുമെന്ന ചോദ്യത്തിനു പക്ഷേ കൃത്യമായൊരുത്തരം അവര്‍ക്കുമില്ല. പെന്ഷന് മുടങ്ങിയ പാവം മനുഷ്യരുടെ ദുരവസ്ഥയ്ക്കിടയിലും തലസ്ഥാനത്ത് കോടികള്‍ പൊടിച്ച് കേരളീയം നടത്തുന്ന നവകേരള വിരോധാഭാസത്തിന്റെ തിരക്കിലാണ് നേതാക്കൻ എന്ന വിമർശനമാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
Leave a Reply