സുല്‍ഫത്ത് എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകളാണ് ! ഞാൻ സുലുവിനെ എടുത്തോണ്ട് നടന്നതാണ് എന്ന് പറഞ്ഞ് മമ്മൂക്ക കളിയാക്കാറുണ്ട് ! കുഞ്ചൻ പറയുന്നു !

മലയാള സിനിമ രംഗത്ത് നിരവധി ചിത്രങ്ങൾ ചെയ്ത ഒരാളാണ് നടൻ കുഞ്ചൻ. അതുപോലെ അദ്ദേഹത്തിന് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അത്തരത്തിൽ മമ്മൂട്ടിയുടെ കുടുംബവുമായി വർഷങ്ങളായുള്ള അടുപ്പമാണ് അദ്ദേഹത്തിന്. അത്തരത്തിൽ ഇപ്പോഴിതാ നടൻ മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് കുഞ്ചൻ. അദ്ദേഹത്തിന്റെ വാക്കുകൾ, മമ്മൂക്കയെപോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബമാണ് വളരെ അടുത്ത ബന്ധമാണ്.

സുല്‍ഫത്തിനെ എനിക്ക് വളരെ ചെറുപ്പം മുതൽ നന്നായി അറിയാം. എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകളാണ്. അതുകൊണ്ടുതന്നെ അവരുമായി വളരെ ചെറുപ്പം മുതലേയുള്ള ആ ബന്ധം ഇപ്പോഴുമുണ്ട്. അതേ സ്‌നേഹ ബഹുമാനത്തോടെയാണ് സുലു ഇന്നും  എന്നെ ഒരു സഹോദരനെ പോലൊണ് ഇപ്പോഴും കാണുന്നത്. കുഞ്ചന്‍ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു എന്നും അദ്ദേഹം പറയുന്നത്.

ഒരുപാട് നന്മയുള്ള ഒരു ആളാണ് സുലു.  ഞാൻ ഇതുവരെ കണ്ടതിൽ വളരെ അടക്കവും ഒതുക്കവുമുള്ള ഒരാളും അവരാണ്.  അതേ ഗുണം അവർ ആ മക്കൾക്കും പകർന്ന് കൊടുത്തിട്ടുണ്ട്, ഈ വളര്‍ത്ത് ഗുണം എന്നൊക്കെ  പറയുന്നത് ഇതാണ്.  മകള്‍ സുറുമി ആണെങ്കിലും, ദുല്‍ഖറാണെങ്കിലും അഹങ്കാരം കാണിക്കില്ല. റോട്ടിലൂടെ പോവുമ്പോള്‍ കുഞ്ചന്‍ അങ്കിള്‍ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവള്‍ പോവുകയുള്ളു. അത് വളര്‍ത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവര്‍ നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കള്‍ ആണെങ്കിലും ശരി, വളര്‍ത്തുന്നത് പോലെയെ ഇരിക്കൂ.

ആദ്യമായി ഞാൻ മമ്മൂക്കയെ കാണുന്നത് വി,ജയവാഹിനി സ്റ്റു,ഡിയോയിൽ വെച്ചാണ്, അന്ന് എന്റെ വിവാഹമൊക്കെ അടുത്തിരിക്കുന്ന സമയമാണ്, അന്ന് ഞാനുമായി അത്ര പരിചയമില്ല, അദ്ദേഹം വേറെയേതോ ഒരു സിനിമയുടെ വർക്കിലാണ്, വിവാഹം അടുത്തിരിക്കുന്ന എന്റെ കയ്യിലാണെങ്കിൽ ഒരു പതിനായിരം രൂപപോലും അന്ന് തികച്ച് എടുക്കാനില്ല, കാശിന് ആവിശ്യമുണ്ട് അങ്ങനെ ആകെ വിഷമിച്ചിരുന്ന സമയത്ത് ഒരു പതിനായിരം രൂപയുമായി മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു, ഞാൻ ആണെങ്കിൽ അദ്ദേഹത്തിനോട് പണം വേണമെന്ന് ഒന്നും ഞാൻ പറഞ്ഞിരുന്നുപോലുമില്ല. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാമെന്നാണ് പറഞ്ഞത്.

പക്ഷെ കുറച്ച് മാസങ്ങൾക്ക് ശേഷം ആ പണം ഞാൻ തിരികെ കൊടുത്തിരുന്നു. അപ്പോഴും കണ്ടാല്‍ സംസാരിക്കും എന്നല്ലാതെ വലിയ സൗഹൃദമൊന്നും ഇല്ലായിരുന്നു. പിന്നീട് ഞാന്‍ വീട് വെച്ചപ്പോഴും അദ്ദേഹം എന്നെ സഹായിച്ചു. എഴുപ്പത്തി അയ്യായിരം രൂപയുടെ കുറവ് ഉണ്ടായിരുന്നു. അന്ന് ഏതോ സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും ആ പണം ആരുടെയോ കൈയ്യില്‍ കൊടുത്ത് കുഞ്ചന് കൊടുക്കാന്‍ എന്ന് പറഞ്ഞ് കൊടുത്തു വിട്ടു. മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദം തനിക്കും മണിയന്‍പിള്ള രാജുവിനും ഉണ്ട്. കള്ളത്തരം ഇല്ലാത്ത ഒരു തുറന്ന മനസുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും കുഞ്ചന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *