പണം സമ്പാദിക്കണം എന്ന അതിയായ ആഗ്രഹം ഉള്ള ആളായിരുന്നു സുകുമാരൻ.. എന്നാൽ സോമൻ അങ്ങനെയായിരുന്നില്ല ! കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ.. കുഞ്ചൻ

മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത അഭിനേതാവാണ് നടൻ കുഞ്ചൻ, ഇന്നും അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്നു. അദ്ദേഹം ഇതിന് മുമ്പ് തന്റെ സുഹൃത്തുക്കളും അതുപോലെ മലയാള സിനിമയിലെ പ്രഗത്ഭ നടന്മാരുമായിരുന്ന സോമനെ കുറിച്ചും സുകുമാരനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ഉദയം വരെ സൂപ്പര്‍ താരങ്ങളായി നിലകൊണ്ടവരാണ് ഇരുവരും. നിരവധി ഹിറ്റ് സിനിമകളില്‍ നായക വേഷം അഭിനയിച്ച ഇവര്‍ ഒരുകാലത്തെ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളായിരുന്നു.

സുകുമാ,രൻ എല്ലാ കാര്യങ്ങളിലും വളരെ കൃത്യനിഷ്ഠ ഉള്ള ആളായിരുന്നു. അതുപോലെ തന്നെ അദ്ദേഹം പണം സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ചെയ്യുന്ന ജോലിയുടെ ക്യാഷ് വളരെ കൃത്യമായി വാങ്ങിയിരുന്നു, ആ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെതിരുനില്ല. ഒരു പൈസ വെറുതെ കളയില്ല. പക്ഷെ സോമേട്ടന്‍ നേരെ തിരിച്ചായിരുന്നു. ചെയ്യുന്ന സിനിമകളുടെ പ്രതിഫലം ഒന്നും കൃത്യമായി വാങ്ങില്ല. തരുന്നെങ്കിൽ വാങ്ങിക്കും, പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കില്‍ കുറച്ചു നാള്‍കൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു. അവസാന നിമിഷം വെന്റിലെറ്ററില്‍ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, ‘കുഞ്ചൂസേ’ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട്.

സോമന്റെ, അവസാന, നാളുകൾ എനിക്ക് ഇന്നും ഓർമയിൽ ഉണ്ട്. . ‘ലേലം’ എന്ന സിനിമയില്‍ ഞാനും സോമേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗുകൾ എല്ലാം അന്ന് സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, പിന്നീട് അദ്ദേഹത്തിന് സോറിയാസ് എന്ന അസുഖം പിടിപെട്ടു. ആ രോഗം പിടിപെട്ടതുകൊണ്ടുതന്നെ സോമേട്ടന്റെ രൂപമൊക്കെ മാറി അവസാന നാളുകളിൽ ഏറെ വല്ലാതെ ആയിരുന്നു.

തന്റെ മകളേയും അവളുടെ കുടുംബത്തെയും കാണണം എന്ന് പറഞ്ഞ്, അന്ന് അവർ ജമ്മുവിൽ ആയിരുന്നു അവിടെ പോകുകയും അവിടെ വെച്ച് അസുഖം കൂടുകയും നേരെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ് ഞങ്ങൾ എല്ലാവരും അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങൾ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഒരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്ന അപ്പോൾ ഏല്ലാവർക്കും. അദ്ദേഹം ഇടയ്ക്ക് തന്നെ കണ്ടു ‘കുഞ്ചൂസ്’ എന്ന് എന്നെ വിളിച്ചു. അത് ഒരിക്കലൂം മറക്കാൻ കഴിയില്ല എന്നും കുഞ്ചൻ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *