
ഒരു ദാമ്പത്യവും പെര്‍ഫക്ട് അല്ല, വിവാഹ ജീവിതത്തെ അതിജീവിച്ച ആളാണ് ഞാൻ ! എല്ലാവരുടെയും ജീവിതം അങ്ങനെയാണ് ! ഖുശ്ബു പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നായികയാണ് ഖുശ്ബു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലുംനമ്മുടെ ഇഷ്ട താരമാണ് ഖുശ്ബു. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ റാണി ആയിരുന്നു ഖുശ്ബു, 1980 കളിൽ ഒരു ബാലതാരമായിട്ടാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ശേഷം തോടിസി ബേവഫായി ആയിരുന്നു അവരുടെ ആദ്യ ചിത്രം. പിന്നീട് 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. ആ വേഷം ശ്രദ്ധിക്കപെട്ടതോടെ പിന്നീട് അങ്ങോട്ട് നടി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായിരുന്നു കൂടാതെ സൗത്ത് സിനിമയിലെ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
പ്രശസ്ത നടനും സംവിധായകനുമായ സുന്ദർ ആണ് ഖുശ്ബുവിന്റെ ഭർത്താവ്. ഇപ്പോഴിതാ തങ്ങളുടെ 22 വര്‍ഷത്തെ താങ്കളുടെ ദാമ്പത്യ ജീവിതത്തിലെ വിജയത്തെ കുറിച്ച് ഖുശ്ബു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത്, വിവാഹ ജീവിതത്തില്‍ അതിജീവിച്ചവരെയാണ്. സുഹാസിനി മണിരത്നം, പൂര്‍ണിമ ഭാഗ്യരാജ്, രജനികാന്ത് ലത രജനികാന്ത് അങ്ങനെ ഒരുപാട് പേര്. വിവാഹ ജീവിതം അതിജീവിയ്ക്കുക തന്നെയാണ്. ഒരു ദാമ്പത്യവും പെര്‍ഫക്ട് അല്ല. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും എല്ലാം ജീവിതം അങ്ങനെയാണ്. ഞങ്ങളെ മൈക്രോസ്കോപ്പ് വച്ച് ആളുകള്‍ നിരീക്ഷിക്കുകയാണ് എന്ന് മാത്രം.

പിന്നെ ഞങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങൾ രണ്ടുപേരും രണ്ടു വിവരീത ദിശയിൽ സഞ്ചരിക്കുന്നവർ ആണ്. അതുകൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്ര മനോഹരമായി പോകുന്നത്. എന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു പബ്ലിക് പേഴ്സണ്‍ അല്ല. ഇപ്പോൾ പബ്ലിക് ആയി എന്തെങ്കിലും ഒരു ഫങ്ഷന് ഉണ്ട് എന്ന് പറഞ്ഞാല്‍ വാതില്‍ അടച്ച്, പനിയ്ക്കുന്നു എന്ന് പറഞ്ഞ് കിടക്കുന്ന മനുഷ്യനാണ്. അതിന് നേരെ വിപരീതമാണ് ഞാന്‍. ഞാൻ വളരെ റൊമാന്റിക് ആയിട്ടുള്ള വ്യക്തിയാണ്.
എന്നാല്‍ എന്റെ ഭര്‍ത്താവിന് ഈ റൊമാന്റിക്കിന്റെ ആദ്യത്തെ അക്ഷരം ‘ആര്’ ആണെന്ന് പോലും അറിയില്ല. പിന്നെ കാന്റില്‍ ലൈറ്റ് ഡിന്നറിന് പോകാം എന്ന് പറഞ്ഞാല്‍, ശരിക്ക് മുഖം പോലും പരസ്പരം കാണില്ല, അതിനെന്തിനാ പോകുന്നത് എന്ന് ചോദിയ്ക്കും. റൊമാന്റിക് ഡ്രൈവ് പോകാം എന്ന് പറഞ്ഞാല്‍, അതിലും സുഖം വീട്ടിലല്ലേ എന്ന് ചോദിയ്ക്കും. വാ നമുക്ക് മഴ നനയാം എന്ന് പറഞ്ഞാല്‍, അയ്യോ എനിക്ക് ജലദോഷമുണ്ട് എന്ന് പറയും. അത്രയധികം വിയോജിപ്പിലാണ് ഞങ്ങള്‍.
അദ്ദേഹത്തിന്റെ കൊച്ച് കോച്ച് ആഗ്രഹം, എന്ന് പറയുന്നത് എന്റെ ഭാര്യയെയും കൂട്ടി ഏതെങ്കിലും ഒരു ബീച്ചില്‍ പോയിരുന്ന് കടല കൊറിക്കണം. മുല്ലപ്പൂവ് വാങ്ങി കൊടുക്കണം. പക്ഷെ അത് സാധ്യമല്ല. ആദ്യത്തെ കാര്യം എനിക്ക് മുല്ലപ്പൂ അലര്‍ജിയാണ്. രണ്ടാമത്തെ കാര്യം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബീച്ചില്‍ പോയി സ്വസ്തമായി ഇരിയ്ക്കാന്‍ സാധ്യമല്ല. ഞങ്ങള്‍ പോയാല്‍ ജനം കൂടും, ഞങ്ങള്‍ക്ക് പ്രൈവസി ഉണ്ടാവില്ല. അപ്പോള്‍ എന്ത് റൊമാന്‍സ്, വീട്ടില്‍ തന്നെ ഇരിയ്ക്കാം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപാട്. പരസ്പരം മനസിലാക്കാൻ ശ്രമിക്കുക ഞങ്ങൾ ഇത്രയും നാൾ. തിരിച്ചൊന്നും കിട്ടാത്ത പ്രണയം എന്ന് പറയില്ലേ, അതാണ് ഞങ്ങളുടേത്. ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല. പ്രണയമാണ് ഇപ്പോഴും.
Leave a Reply