
തിരിച്ചുകിട്ടാത്ത പ്രണയം, അതാണ് ഞങ്ങളുടേത്. ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല ! അത്ര വിയോജിപ്പാണ് ഞങ്ങൾ തമ്മിൽ ! ഖുശ്ബു പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താരറാണിയായിരുന്നു ഖുശ്ബു. തമിഴ് ജനങ്ങൾ അവരെ ദൈവത്തെപ്പോലെ കണ്ട് ആരാധിച്ചിരുന്നു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ശേഷം തോടിസി ബേവഫായി ആയിരുന്നു അവരുടെ ആദ്യ ചിത്രം. സിനിമയുടെ തുടക്കത്തിൽ തന്നെ നടൻ പ്രഭുവുമായി പ്രണയത്തിലാകുകയും, പക്ഷെ ഈ ബന്ധത്തെ പ്രബുവിന്റെ അച്ഛൻ ശിവാജി ഗണേശൻ ശ്കതമായി എതിർക്കുകയും ശേഷം അവർ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയുമായിരുന്നു. ശേഷം അവർ പ്രശസ്ത നടനും സംവിധായകനുമായ സുന്ദറുമായി പ്രണയത്തിൽ ആകുകയും 2000 ൽ ഇവർ വിവാഹിതർ ആകുകയും ആയിരുന്നു. വിവാഹ ശേഷം നടി ഹിന്ദു മതം സ്വീകരിച്ചു. ഇന്ന് ഇവർക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. അവന്തിക, അനന്ധിത.
ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഖുശ്ബു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത്, വിവാഹ ജീവിതത്തില്‍ അതിജീവിച്ചവരെയാണ്. സുഹാസിനി മണിരത്നം, പൂര്‍ണിമ ഭാഗ്യരാജ്, രജനികാന്ത് ലത രജനികാന്ത് അങ്ങനെ ഒരുപാട് പേര്. വിവാഹ ജീവിതം അതിജീവിയ്ക്കുക തന്നെയാണ്. ഒരു ദാമ്പത്യവും പെര്‍ഫക്ട് അല്ല. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും എല്ലാം ജീവിതം അങ്ങനെയാണ്. ഞങ്ങളെ മൈക്രോസ്കോപ്പ് വച്ച് ആളുകള്‍ നിരീക്ഷിക്കുകയാണ് എന്ന് മാത്രം.

എന്റെ കുടുംബ ജീവിതത്തെ കുറിച്ച് പറയുകയാണെകിൽ ഞങ്ങൾ രണ്ടുപേരും രണ്ടു വിവരീത ദിശയിൽ സഞ്ചരിക്കുന്നവർ ആണ്. അതുകൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്ര മനോഹരമായി പോകുന്നത്. എന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു പബ്ലിക് പേഴ്സണ്‍ അല്ല. ഇപ്പോൾ പബ്ലിക് ആയി എന്തെങ്കിലും ഒരു ഫങ്ഷന് ഉണ്ട് എന്ന് പറഞ്ഞാല്‍ വാതില്‍ അടച്ച്, പനിയ്ക്കുന്നു എന്ന് പറഞ്ഞ് കിടക്കുന്ന മനുഷ്യനാണ്. അതിന് നേരെ വിപരീതമാണ് ഞാന്‍. ഞാൻ വളരെ റൊമാന്റിക് ആയിട്ടുള്ള വ്യക്തിയാണ്. ഒട്ടും റൊമാന്റിക് അല്ലാത്ത ആളാണ് യെന്യേ ഭർത്താവ്.
വാ നമുക്കൊരു കാന്റില്‍ ലൈറ്റ് ഡിന്നറിന് പോകാം എന്ന് പറഞ്ഞാല്‍, ശരിക്ക് മുഖം പോലും പരസ്പരം കാണില്ല, അതിനെന്തിനാ പോകുന്നത് എന്ന് ചോദിയ്ക്കും. റൊമാന്റിക് ഡ്രൈവ് പോകാം എന്ന് പറഞ്ഞാല്‍, അതിലും സുഖം വീട്ടിലല്ലേ എന്ന് ചോദിയ്ക്കും. വാ നമുക്ക് മഴ നനയാം എന്ന് പറഞ്ഞാല്‍, അയ്യോ എനിക്ക് ജലദോഷമുണ്ട് എന്ന് പറയും. പരസ്പരം മനസിലാക്കാൻ ശ്രമിക്കുക ഞങ്ങൾ ഇത്രയും നാൾ. തിരിച്ചൊന്നും കിട്ടാത്ത പ്രണയം എന്ന് പറയില്ലേ, അതാണ് ഞങ്ങളുടേത്. ഒന്നും പരസ്പരം പ്രതീക്ഷിക്കുന്നില്ല. പ്രണയമാണ് ഇപ്പോഴും എന്നും ഖുശ്ബു പറയുന്നു.
Leave a Reply