
അദ്ദേഹത്തിന് ഭാര്യ ഉണ്ടായിരുന്നിട്ടും പ്രഭുവും ഞാനും വിവാഹം കഴിച്ചു ! പക്ഷെ ആ ജീവിതം ഉപേക്ഷിക്കാനുണ്ടായ കാരണം ഇതാണ് ! ഖുശ്ബു പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയുടെ താര റാണി ആയിരുന്നു ഖുശ്ബു. തമിഴ് ജനങ്ങൾ നടിയെ ദൈവത്തെപ്പോലെ കണ്ട് ആരാധിച്ചിരുന്നു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് നടി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. സിനിമയുടെ തുടക്കത്തിൽ തന്നെ നടൻ പ്രഭുവുമായി പ്രണയത്തിലാകുകയും, പക്ഷെ ഈ ബന്ധത്തെ പ്രബുവിന്റെ അച്ഛൻ ശിവാജി ഗണേശൻ ശ്കതമായി എതിർക്കുകയും ശേഷം അവർ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയുമായിരുന്നു. ശേഷം അവർ പ്രശസ്ത നടനും സംവിധായകനുമായ സുന്ദറുമായി പ്രണയത്തിൽ ആകുകയും 2000 ൽ ഇവർ വിവാഹിതർ ആകുകയും ആയിരുന്നു. വിവാഹ ശേഷം നടി ഹിന്ദു മതം സ്വീകരിച്ചു. ഇന്ന് ഇവർക്ക് രണ്ട് പെണ്മക്കൾ ഉണ്ട്. അവന്തിക, അനന്ധിത.
എന്നാൽ പ്രഭവുവുമായി തനിക്ക് ഉണ്ടായിരുന്നത് വെറും ഒരു പ്രണയ ബന്ധം ആയിരുന്നില്ല എന്നും, അത് വിവാഹം വരെ എത്തിയിരുന്നു എന്നും ഖുശ്ബു തന്നെ തുറന്ന് പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ, ഖുശ്ബുവും പ്രഭുവും ചിന്ന തമ്പി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം അതിലും നേരത്തെ തുടങ്ങിയിരുന്നുവെന്നാണ് ഖുശ്ബു പറയുന്നത്.

വളരെ ആഴമേറിയ ബന്ധമായിരുന്നു ഞങ്ങളുടേത്. നാല് വർഷം പ്രഭുവുമായി ഞാൻ പ്രണയത്തിലായിരുന്നു. 1993ൽ പോയസ് ഗാർഡനിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ഞങ്ങൾ വിവാഹിതരായത്. പ്രഭു നേരത്തെ വിവാഹിതനായിരുന്നു. അതിനാൽ പിതാവ് ശിവാജി ഗണേശൻ ഇതിനെ ശക്തമായി എതിർത്തിരുന്നു. ആദ്യ ഭാര്യയുമായി തർക്കങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നത് എന്നാണ് ഖുശ്ബു പറഞ്ഞത്.
അതുപോലെ ഇവരുടെ പ്രണയത്തെ കുറിച്ച് മുതിർന്ന പ്രശസ്ത കന്നഡ നടി കാക്കിനട ശ്യാമള അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രഭു-ഖുശ്ബു ബന്ധത്തെക്കുറിച്ച് രസകരമായ ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഖുശ്ബു വളരെ നല്ല പെൺകുട്ടിയാണ്. ജീവനായതുകൊണ്ടാണ് പ്രഭുവിനെ വിവാഹം കഴിച്ചത്. എന്നിരുന്നാലും ഇവരുടെ വിവാഹം പ്രഭുവിന്റെ കുടുംബത്തിൽ തർക്കങ്ങൾക്ക് കാരണമായി. ശേഷം ഇരുവരും വേർപിരിഞ്ഞു എന്നും അവർ പറഞ്ഞിരുന്നു. ശേഷം ഖുശ്ബു നടനും സംവിധായകനുമായ സുന്ദറിനെ വിവാഹം കഴിക്കുകയായിരുന്നു. ഖുശ്ബു ഇപ്പോഴും പ്രഭുവുമായി വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
Leave a Reply