ഭർത്താവ് നഷ്ട്ടപ്പെട്ട ഒരമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം ആണ് മലയാള സിനിമയിലെ ഈ യുവ നടൻമാർ ! രാജു ഒരിക്കലും ഒരു അഹങ്കാരി ആയിരുന്നില്ല !

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും രണ്ടു മക്കൾ ഇന്ന് മലയാള സിനിമയിൽ മുൻ നിര നായകന്മാരാണ്, അതിൽ സംവിധാനത്തിലും സിനിമകളുടെ എന്നതിന്റെ കാര്യത്തിലും ഒരുപടി മുന്നിൽ പൃഥ്വിരാജ് തന്നെയാണ്, അദ്ദേഹത്തിന്റെ സംവിധാനത്തിൽ എത്തുന്ന ഏമ്പുരാൻ ലോക മലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് നടി ലക്ഷ്മി പ്രിയ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

കുറിപ്പിൽ പറയുന്നതിങ്ങനെ, അകാലത്തിൽ ഭർത്താവ് നഷ്ട്ടപ്പെട്ട ഒരമ്മ. ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം ആണ് മലയാള സിനിമയിലെ യുവ നടൻമാർ ആയ ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. വന്ന സമയത്ത് മുഖം നോക്കാത്ത സംസാര രീതി കൊണ്ടും വസ്തുനിഷ്ഠമായ അഭിപ്രായം കൊണ്ടും അഹങ്കാരി എന്ന പേര് സമ്പാദിച്ചവൻ, അത് അഹങ്കാരമല്ല ആത്മ വിശ്വാസമായിരുന്നു എന്ന് മലയാളികൾ മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു.

ഞങ്ങൾക്കറിയുന്ന രാജു ഒരിക്കലും അഹങ്കാരിയായി തോന്നിയിട്ടില്ല. വൺവേ ടിക്കറ്റിൽ രാജുവിന്റെ അനിയത്തിയായി. താന്തോന്നിയിൽ രാജുവിനൊപ്പം മികച്ച കഥാപാത്രം. വീട്ടിലേക്കുള്ള വഴിയിൽ എന്റെ മകനെയാണ് രാജുവിന്റെ കഥാപാത്രം വളർത്തുന്നത്. ലോലിപ്പോപ്പ് പ്രമാണി, ടിയാൻ പിന്നെയും ഏതൊക്കെയോ സിനിമകൾ ഉണ്ട്. ഓർമ്മ വരുന്നില്ല.

കുറച്ചധികം ചിത്രങ്ങളിൽ എനിക്ക് രാജുവിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഷൂട്ടിങ് ഇടവേള കളിൽ തമാശകൾ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ആൾ തന്നെയാണ് രാജു. ഒപ്പം അഭിനയിക്കുന്നവർ മികച്ച രീതിയിൽ പെർഫോം ചെയ്യേണ്ടതെല്ലാം രാജു ചെയ്യാറുണ്ട്. പൃഥ്വിരാജ് എന്ന നടനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനായി എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രാജു ഓരോ ഷോട്ട് വയ്ക്കുമ്പോഴും ക്യാമറമാനോട് ഈ ലെൻസ്‌ ഏതാണ്? ഇപ്പൊ വയ്ക്കുന്ന ഷോട്ട് ഏത് റേൻജ് ആണ്? ഇതിന്റെ ലൈറ്റ് ആൻഡ് ഷേഡ്സ് എങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും.

ഒരു നടൻ സത്യത്തിൽ അതൊന്നും അന്വേഷിക്കേണ്ടതില്ല. സംവിധായകന്റെ കയ്യിലെ മോൾഡ് മാത്രമാണ് അഭിനേതാവ്. ആ അന്വേഷകന്റെ ത്വരയാണ് നമ്മൾ ലൂസിഫർ എന്ന സിനിമയിലൂടെ സംവിധാന മികവ് ആയി കണ്ടത്. ഒരു ബ്രഹ്മാണ്ട ചിത്രമായി എമ്പുരാൻ നമുക്ക് മുന്നിലേക്ക് എത്താൻ പോകുന്നു. ക്യുരിയസ് ആയ പൃഥ്വിരാജ് എന്ന നടനിൽ നിന്നും സംവിധായകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മികച്ച ട്രാൻസ്ഫമേഷൻ ആവട്ടെ എമ്പുരാൻ. എല്ലാവിധ ആശംസകളും എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *