
ജഗതിയുടെ അഭിനയത്തിന്റെ ചില രീതികൾ തെറ്റാണ്, അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല ! ജഗതിയെ വിമർശിച്ച് ലാൽ
മലയാള സിനിമക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ അഭിനയ മികവിനെ പ്രശംസിക്കാതെ ഒരു മലയാളി പോലും കാണില്ല, എന്നാൽ ഇപ്പോഴിതാ ജഗതിയുടെ അഭിനയ രീതിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ലാൽ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്.
ലാലിൻറെ വാക്കുകൾ ഇങ്ങനെ, അമ്പിളി ചേട്ടനെക്കുറിച്ച് ഏറ്റവും കൂടുതൽ പറയുന്ന കാര്യമാണ് പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ആക്ഷൻ മൂവ്മെന്റസ് ഇടും എന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. ചെയ്താൽ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കിൽ നന്നായിരുന്നെന്ന് പറയുകയോ വേണ്ട എന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണം. അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഏത് വലിയ നടനാണെങ്കിലും.

ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അതിനെ ഒട്ടും പ്രോത്സാഹിപ്പിക്കില്ല, അങ്ങനെ ചെയ്യുന്നതിലൂടെ ആ സീനിനെ ഹർട്ട് ചെയ്യുമോ എന്നതിലുപരി, നമ്മുടെ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. ഇയാൾ പറഞ്ഞ് നിർത്തുന്ന ഡയലോഗിലെ അവസാന വാക്ക് കണക്ട് ചെയ്തിട്ടായിരിക്കും ഞാൻ ഡയലോഗ് പറയുന്നത്. കണക്ഷൻ നഷ്ടപ്പെട്ട് കഴിഞ്ഞാൽ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോൾ നമ്മൾ പറഞ്ഞൊപ്പിക്കുമായിരിക്കും. പക്ഷെ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കുമ്പോൾ ഇവിടെയാെരാൾ പരാജയപ്പെടുകയാണ്. സ്വന്തമായി ഡയലോഗിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഒട്ടും നല്ല ലക്ഷണമല്ലെന്നും ലാൽ വ്യക്തമാക്കി. ലാലിൻറെ പരാമർശം ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.
Leave a Reply