
ദിലീപിന്റെ നായികയായി കാവ്യാ വന്നാൽ നന്നായിരിക്കുമെന്ന് പറഞ്ഞത് മഞ്ജു ആയിരുന്നു ! അങ്ങനെയാണ് ഞാനത് ചെയ്യുന്നത് ! ലാൽജോസ് പറയുന്നു !
മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധയകനാണ് ലാൽജോസ്. അദ്ദേഹം ഇപ്പോൾ തന്റെ സിനിമ അനുഭവങ്ങൾ സഫാരി ചാനലിൽ കൂടി പറയുകയാണ്, അത്തരത്തിൽ ലാൽജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ലാൽജോസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. ഈ ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അത്രയും നാൾ ബാലതാരമായി തിളങ്ങിയ കാവ്യയെ നായികയാക്കാനുള്ള തീരുമാനത്തിൽ മഞ്ജു വാര്യർക്കും പങ്കുണ്ടെന്ന് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
ഞാൻ എന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ കാര്യങ്ങൾ ശെരിയാക്കുന്ന സമയത്താണ് ദിലീപിന് മഞ്ജുവിനെ പെട്ടെന്ന് വിവാഹം കഴിക്കണം എന്നൊരു അവസ്ഥയിൽ എത്തുന്നത്. അങ്ങനെ ഒരു രാത്രി മഞ്ജുവിനെ പുള്ളിലെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് ആലുവയിലെ അമ്പലത്തിൽ വെച്ച് പിറ്റേന്ന് രാവിലെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു, ആ ളിച്ചോട്ടത്തിന്റെ മുഖ്യ സംഘാടകരായി ദിലീപിനൊപ്പം ഞാനും ബിജു മേനോനും കലാഭവൻ മണിയും ഒക്കെ ഉണ്ടായിരുന്നു.

അങ്ങനെ അവരുടെ വിവാഹത്തിന് ശേഷം ഞങ്ങൾ സിനിമയുടെ കാസ്റ്റിംഗിലേക്കും മറ്റും കടന്നു. ശാലിനിയെ ആണ് ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്. ശാലിനിയെ കാണാൻ ഞങ്ങൾ മദ്രാസിൽ ചെന്നു അച്ഛനെ കണ്ടു. അദ്ദേഹത്തെ മുന്നേ അറിയുന്നതാണ്, പക്ഷെ അപ്പോൾ അദ്ദേഹം പറഞ്ഞു,മണിരത്നത്തിന്റെ ഒരു പടം വന്നിട്ടുണ്ട്, അത് അറിഞ്ഞിട്ട് പറയാമെന്ന്. എന്നാൽ പിന്നീട് ഞാൻ അറിയുന്ന കമൽ സാറിന്റെ നിറത്തിൽ അഭിനയിക്കാൻ ശാലിനി ഡേറ്റ് നൽകിയെന്നാണ്. രണ്ടും ഒരേസമയമാണ്. അങ്ങനെ അടുത്ത നായികയെ തപ്പാൻ തുടങ്ങി. എന്റെ സിനിമയിൽ എപ്പോഴും പുതിയ നായികമാർ വരുന്നത് എന്ന് ചോദിച്ചാൽ, നിവൃത്തിക്കേട് കൊണ്ടാണ് പലപ്പോഴും പുതിയ ആളുകളെ കണ്ടത്തേണ്ടി വന്നിട്ടുള്ളത്.. അല്ലാതെ മനപ്പൂർവ്വമല്ല..
എന്റെ ആദ്യ സിനിമയായ മറവത്തൂർ കനവിൽ ആദ്യം മഞ്ജുവിനെ ആയിരുന്നു നായിക ആക്കാൻ ഇരുന്നത്, പക്ഷെ മഞ്ജുവിനെ കിട്ടാതെ വന്നപ്പോഴാണ് ദിവ്യ ഉണ്ണിയെ കൊണ്ടുവന്നത്. അങ്ങനെ ഞാൻ ഈ ചിത്രത്തിന് വേണ്ടി നായികയെ തപ്പി നടക്കുമ്പോഴാണ് ഷൊർണുർ ഒരു ലൊക്കേഷനിൽ വെച്ച് കാവ്യയേയും അമ്മയെയും കാണുന്നത്, അപ്പോഴാണ് അവൾ എന്റെ മനസ്സിൽ കയറിയത്. അങ്ങനെ ദിലീപിന്റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന് പറഞ്ഞു. മഞ്ജുവും പറഞ്ഞു പുതിയ ആൾ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു..
പക്ഷെ അവൾ കൊച്ചല്ലേ, സ്ക്രീനിൽ അവൾക്ക് ഒരു കുട്ടിത്തം ഉണ്ടാകുമോ എന്ന സംശയം ദിലീപ് പറഞ്ഞപ്പോൾ, കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കുമെന്നും, ചുരിദാർ ഒക്കെ ഇട്ടാൽ ഏത് പെൺകുട്ടിയും മെച്വർ ആയി തോന്നുമെന്നും പറഞ്ഞത് മഞ്ജു ആയിരുന്നു. അങ്ങനെ മഞ്ജുവിന്റെ വാക്കിന്റെ പുറത്താണ് കാവ്യാ ദിലീപിന്റെ നായികയായി മാറിയത് എന്നും ലാൽജോസ് പറയുന്നു.
Leave a Reply