
അവരുടെ പ്രണയത്തെ കുറിച്ച് ആദ്യം കേട്ടത് അവിടെവെച്ചാണ് ! പക്ഷെ ഒരുപാട് വിഷമം ഉണ്ടാക്കിയ ഒരു നിമിഷം കൂടിയാണ് അത് ! ലാൽജോസ് പറയുന്നു !
സിനിമ രംഗത്തെ വളരെ അടുത്ത സുഹൃത്തുക്കളാണ് ദിലീപും ലാൽജോസും. ഇരുവരും മലയാള സിനിമയിലെ ഹിറ്റ് കോംബോ കൂടിയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ ചാന്ത്‌പൊട്ട് എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ മലയാള സിനിമക്ക് ലഭിച്ചിട്ടുണ്ട്. സഹസംവിധായകരായി സിനിമയിൽ ഉള്ള കാലംതൊട്ട് സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ലാൽജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം തുറന്ന് പറയുന്നത്.
ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ, കമൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ഞാൻ എന്റെ കരിയർ തുടങ്ങുയത്. അദ്ദേഹത്തോടൊപ്പം ഒരുപാട് ചിത്രങ്ങൾ ചെയ്തു, അദ്ദേഹത്തിന്റെ ഒരു സെറ്റ് എന്ന് വെച്ചാൽ എനിക്ക് എന്റെ വീട് കുടുംബം പോലെയാണ്. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിൽ തനിക്ക് അസിസ്റ്റന്റായി പ്രവർത്തിക്കേണ്ടി വന്നു. അവിടെ ആണെങ്കിൽ കമൽ സാറും എല്ലാവരും ഉണ്ട്. ഉദ്യാനപാലകന്റെ ഷൂട്ട് നേരത്തെ കഴിയുന്ന ദിവസം ഞാൻ ആ സെറ്റിലേക്ക് ചെല്ലും.
നമ്മൾ നമ്മുടെ വീട്ടിലേക്ക് തിരുച്ചു ചെല്ലുന്ന ഫീലാണ് അപ്പോൾ. അവിടെ ചെന്ന് നിൽക്കുമ്പോൾ ഭയങ്കര സങ്കടമാണ്, ആദ്യമായിട്ടാണ്ഞാൻ കമൽ സാറിന്റെ ഒരു സെറ്റിൽ നിന്ന് ഇങ്ങനെ മാറി നിൽക്കുന്നത്, സാർ പറഞ്ഞു നീ വിഷമിക്കണ്ട തുടക്കത്തിൽ നീ ഉണ്ടായിരുന്നത് അല്ലേ. നിന്റെ പേര് ടൈറ്റിലിൽ വെക്കുമെന്ന്. ചിത്രത്തിന്റെ ലൊക്കേഷൻ ഒക്കെ കണ്ടെത്തിയ ശേഷമാണ് മറ്റേ സിനിമയിലേക്ക് പോയത്. ആ സമയത്ത് എനിക്ക് ഒരു 5000 രൂപ അഡ്വാൻസ് തന്നിട്ടുണ്ടായിരുന്നു. അത് ഞാൻ തിരിച്ചു കൊടുത്തിരുന്നു.

അങ്ങനെ അവിടെ എത്തിയപ്പോൾ മുതൽ ഞാൻ കേൾക്കുന്നുണ്ട് മഞ്ജുവും ദിലീപും തമ്മിൽ ഇഷ്ടത്തിനാ എന്നൊക്കെ, അങ്ങനെ ഞാൻ അവനെ വിളിച്ച് മാറ്റി നിർത്തി ചോദിച്ചു, ഇങ്ങനെ ഒരു സംസാരം നടക്കുന്നുണ്ട്, സത്യമാണോ എന്ന്. അപ്പോൾ ദിലീപ് പറഞ്ഞു, അങ്ങനെ പറയാൻ പറ്റില്ല. ചെറിയ അടുപ്പമുണ്ടായി വരുന്നുണ്ട്. കാര്യങ്ങളൊക്കെ തുറന്ന് സംസാരിക്കുന്ന ഒരു അവസ്ഥയിലുണ്ട്. പക്ഷെ അങ്ങനെ ഒന്നും പയറാനായിട്ടില്ല എന്നിങ്ങനെ ഒഴുക്കനെ പറഞ്ഞു. അതുകൂടി കേട്ടപ്പോൾ അവിടെ നിൽക്കാൻ പറ്റാത്തതിൽ എനിക്ക് വിഷമമുണ്ടായി.
അവിടെ അവരെല്ലാവരും കൂടി ഒരുമിച്ചിരുന്നു കതമാശയൊക്കെ പറഞ്ഞ് രസിച്ച് വളരെ രസകരമായി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതും എനിക്ക് വിഷമമുണ്ടാക്കി. അതിൽ മോഹിനിയൊക്കെ അഭിനയിക്കുന്നുണ്ട്. ഗസൽ എന്ന സിനിമയിൽ ഒന്നിച്ച് പ്രവർത്തിച്ചതാണ് ഞങ്ങൾ. അങ്ങനെ നല്ല സൗഹൃദമുണ്ട് അവിടെ നിന്ന് കാലിൽ ചക്രം വെച്ച് വലിച്ചോണ്ട് ഉദ്യാനപാലകൻ സെറ്റിലേക്ക് എന്നെ കൊണ്ടുപോകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു എന്നും ലാൽ ജോസ് പറയുന്നു.
Leave a Reply