
‘ആ രംഗത്തിൽ ഗോപിക എന്നെ ഞെട്ടിച്ചു കളഞ്ഞു’ ! വളരെ പ്രെഫഷണലായ കുട്ടിയാണ് ഗോപിക ! ലാൽജോസ് പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഗോപിക. ഒരുസമയത്ത് സൗത്തിന്ത്യയിൽ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. അതുപോലെ തന്നെ മലയാളികളുടെ ഇഷ്ട സംവിധയകനാണ് ലാൽജോസ്, മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ലാൽജോസിന്റെ മീശമാധവൻ, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ, പട്ടാളം, ഒരു മറവത്തൂർ കനവ് അങ്ങനെ നീളുന്നു ചിത്രങ്ങൾ..
അതുപോലെ തന്നെ ലാൽജോസ് ദിലീപ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചാന്ത്പൊട്ട്. വളരെ അധികം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ ലാൽജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രം പോലെ തന്നെ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ. ചിത്രത്തിലെ നായികയായ ഗോപികയെ കുറിച്ചാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ഗോപികയെ കുറിച്ചും നടിയുടെ പ്രഫഷണലിസത്തെ കുറിച്ചുമാണ് സംവിധായകൻ പറഞ്ഞത്. ചിത്രത്തിൽ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്., എന്ന ഗാനം ഗോപിക ചെയ്തതിനെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ആ വാക്കുകൾ ഇങ്ങനെ, ഗോപിക വളരെ പ്രൊഫെഷനലായ കുട്ടിയാണ്. സിനിമയെ കുറിച്ച് നമ്മൾ ഒരു കാര്യം പറഞ്ഞാൽ അത് അതേ സെൻസിൽ ഉൾകൊള്ളാൻ ഗോപികക്ക് കഴിയും, ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ട് രംഗം. പെൺകുട്ടികളെ പോലെ നടന്ന രണ്ടു പേരിൽ ഒരാൾ ആണാണെന്ന് തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട ഒരു രംഗമാണ് അത്. ആ രംഗം ഗോപിക ചെയ്യുമോ എന്ന് എനിക്ക് ഉൽപ്പടെ പലർക്കും സംശയമായി. ഈ സീൻ മാറ്റാനാകില്ല. സിനിമയെ സംന്ധിച്ച് അത് ഏറ്റവും നിർണ്ണായകമായ രംഗമാണ്.
അങ്ങനെ ഞാൻ ഗോപികയോട് പറഞ്ഞു. എന്‌റെ ഒരു സിനിമയിലും പരിധിവിട്ടുള്ള ഇന്റിമേന്‌റ് സീനുകൾ ഉണ്ടാവാറില്ല. പക്ഷെ ഈ സിനിമയിൽ അങ്ങനെയൊരു സീൻ ഉണ്ട്, അത് സിനിമക്ക് അത്യാവശ്യമാണ്. ഗോപിക അത് ചെയ്തില്ലെങ്കിൽ സിനിമയെ മുഴുവൻ ബാധിക്കും’ എന്നാൽ ഒട്ടും ആലോചിക്കാതെ തന്നെ ഗോപിക പെട്ടെന്ന് മറുപടി പറഞ്ഞു. ‘സാർ ഇതെന്റെ പ്രഷഷനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതു ചെയ്യാം’ എന്നും ഗോപിക പറഞ്ഞു. ചന്തുപൊട്ടിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഗാനമായിരുന്നു അത്. ഷഹബാസ് അമനും സുജാത മോഹനു ചേർന്നാണ് ഗാനം ആലപിച്ചത്. വളരെ മനോഹരമായിട്ട് ഗോപിക ആ രംഗത്തോട് സഹകരിച്ചു എന്നാണ് ലാൽജോസ് പറയുന്നത്.
അതുപോലെ തന്നെ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ആദ്യം നായികയായി തിരഞ്ഞെടുത്തത് മഞ്ജു വാര്യരെ ആയിരുന്നു, പക്ഷെ ചില കാര്യങ്ങൾ കൊണ്ട് മഞ്ജു പിന്മാറുകയും പകരം മഞ്ജു പിന്മാറിയതാണ് എന്നറിഞ്ഞട്ടും ദിവ്യ ഉണ്ണി ആ കഥാപാത്രം ചെയ്യാൻ തയാറാകുകയുമായിരുന്നു എന്നും ലാൽജോസ് പറയുന്നു.
Leave a Reply