മഞ്ജു പിന്മാറിയതാണ് എന്നറിഞ്ഞിട്ടും വളരെ സന്തോഷത്തോടെ ദിവ്യ ഉണ്ണി അത് ചെയ്തുതന്നു ! സിനിമയെ കുറി;ച്ച് ലാൽജോസ് പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരുപിടി മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത ആളാണ് സംവിധയകാൻ ലാൽജോസ്. 1998ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ  സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തില്‍ ദിവ്യ ഉണ്ണി ആയിരുന്നു നായിക. പക്ഷെ അത് അങ്ങനെ ആയിരുന്നില്ല..   ആ ചിത്രത്തിൽ നായികയായി ഞാൻ മനസ്സിൽ കണ്ടത് മഞ്ജു വാര്യരെ ആയിരുന്നു. ആദ്യം സമ്മതിച്ചിരുന്നു യെങ്കിലും പക്ഷെ പിന്നീട് എന്ന് മഞ്ജു ചില കാരണങ്ങളാല്‍ ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആ സമയത്ത് എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യ ഉണ്ണിയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു എന്നാണ്  ലാല്‍ജോസ് പറയുന്നത്.

ദിവ്യ ഉണ്ണി എന്ന അഭിനേത്രിയുടെ കരിയറിൽ ആ സിനിമ വളരെ അധികം ഗുണം ചെയ്തിരുന്നു. അതുപോലെ തന്റെ ആദ്യ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്.

ഞാൻ സംവിധാനം ചെയ്യുന്ന  ആദ്യ ചിത്രത്തില്‍ നായകന്‍ ആക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞു എന്നും ലാൽ ജോസ് പറയുന്നു. അതുപോലെ പലപ്പോഴും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയില്‍ താനും തിരിച്ചും നിന്നിട്ടുണ്ട്. വേറെയൊരു നടന്‍ ആയിരുന്നെങ്കില്‍ ഇതെല്ലാം മനസില്‍ വൈരാഗ്യമായി സൂക്ഷിച്ചേനെ. പക്ഷേ മമ്മൂട്ടി ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളില്‍ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്നാണ് ലാല്‍ജോസ് പറയുന്നത്.

അതുപോലെ തന്നെ ക്ലാസ്സ്മേറ്റ്സ്  എന്ന തന്റെ  ചിത്രത്തിൽ രാധിക ചെയ്ത റസിയ എന്ന കഥാപാത്രം തനിക്ക് ചെയ്യണം എന്ന് പറഞ്ഞ് കാവ്യ വാശിപിടിച്ചിരുന്നു, ആ കഥാപാത്രത്തിനാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം എന്നും അത് തനിക്ക് വേണമെന്നും കാവ്യ വാശിപിടിച്ചു കരഞ്ഞു… ഒടുവിൽ താര എന്ന വേഷം ചെയ്യാൻ നിനക്ക് കഴിയില്ലെങ്കിൽ ഇറങ്ങി പോകാൻ പറഞ്ഞതിന് ശേഷമാണ് അത് ചെയ്യാമെന്ന് കാവ്യാ സമ്മതിച്ചതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *