
മമ്മൂക്കക്ക് വെളുത്ത് തുടുത്ത സുകുന്യ തന്നെ നായികയായി വരണം ! പക്ഷെ തൊട്ടടുത്ത ദിവസം തന്നെ എനിക്കിത് പറ്റില്ലെന്ന് പറഞ്ഞ് അവര് തിരിച്ചുപോയി ! ലാൽജോസ് പറയുന്നു !
മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ സംവിധാകനായി നമുക്ക് വളരെ പ്രിയങ്കരനായ ആളാണ് ലാൽജോസ്. അദ്ദേഹം ഇപ്പോൾ സഫാരി ടിവിയിലെ ചരിതം എന്നിലൂടെ എന്ന പരിപാടിയിൽ കൂടി തന്റെ സിനിമ ഓർമകൾ പങ്കുവെക്കുകയാണ്. 1997 ൽ റിലീസ് ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയുടെ വിശേഷങ്ങളാണ് അദ്ദേഹ പറയുന്നത്, ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായികയായി എത്തിയത് ശ്രീലക്ഷ്മി എന്ന നടിയായിരുന്നു. ഏറെ പുരസ്‌കാരങ്ങൾ നേടിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ബെസ്റ്റ് ആയിരുന്നു.
ഈ ചിത്രത്തിന്റെ സംവിധായകൻ ലോഹിതദാസിനൊപ്പം സഹ സംവിധായകനായി എത്തിയത് ലാൽജോസ് ആയിരുന്നു. ഇപ്പോഴിതാ ലാൽജോസ് പറയുന്നത് ഇങ്ങനെ. ഈ ചിത്രത്തിൽ നായികയായി ഞങ്ങൾ ആദ്യം പരിഗണിച്ചത് അന്ന് സീരിയലിൽ അഭിനയിച്ച ശ്രീലക്ഷ്മി എന്ന നടിയെ ആരൊക്കെയോ സജസ്റ്റ് ചെയ്തു. ലോഹിയേട്ടനും അത് ഇഷ്ടമായി. എന്നോട് അഭിപ്രായം ചോദിച്ചു. നൂറ് ശതമാനം കറക്ടായിരിക്കുമെന്ന് പറഞ്ഞു. പക്ഷെ വേണുവേട്ടനും മമ്മൂക്കയും അവർ ആ കഥാപാത്രത്തിന് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
പക്ഷെ മമ്മൂക്കക്കും വേണു ചേട്ടനും അവരെ നായികയാക്കുന്നതിൽ അത്ര തൃപ്തി പോരാ.. ആ സിനിമയുടെ നിർമ്മാതാവായ കിരീടം ഉണ്ണിഏട്ടന്റെ ബന്ധു കൂടിയായിരുന്നു ശ്രീലക്ഷ്മി. മമ്മൂക്കയുടെ നായികയാകാം എന്ന് കരുതി വളരെ പ്രതീക്ഷയോടെയാണ് ശ്രീലക്ഷ്മി വന്നത്. വിഷമിപ്പിക്കേണ്ട എന്ന് കരുതി 14 വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കണം, പിന്നെ അത് പോലുള്ള കഥാപാത്രങ്ങളെ കിട്ടൂ, അത് കൊണ്ട് നീയിത് ചെയ്യേണ്ട എന്ന് ഉണ്ണിയേട്ടൻ പറഞ്ഞു, അങ്ങനെ അവർ വന്നതുപോലെ തിരിച്ചുപോയി.

അങ്ങനെ മമ്മൂക്കയുടെ ആവശ്യപ്രകാരം അന്നത്തെ സൂപ്പർ ഹിറ്റ് നായികയായ സുകന്യയെ പുല്ലുവതിയായി അഭിനയിക്കാൻ കൊണ്ടുവരാൻ തീരുമാനമായി. സാഗരം സാക്ഷി എന്ന സിനിമയിൽ അവർ മമ്മൂക്കയുടെ നായികയായി അഭിനയിച്ചിരുന്നു. വെളുത്ത് തുടുത്ത പുള്ളുവത്തി. എനിക്ക് മനസ്സ് കൊണ്ട് നല്ല വിഷമമുണ്ടായിരുന്നു. എനിക്കെന്തോ അവരെ ആ കഥാപാത്രമായി ഉൾകൊള്ളാൻ കഴിഞ്ഞില്ല, അതെന്തോ മനപ്പൂർവം ഒരു സിനിമ നദിയെ വേഷം കെട്ടിക്കുന്നപോലെ തോന്നിപ്പിക്കും.
അങ്ങനെ ഷൂട്ടിങ് തുടങ്ങി രണ്ടു ദിവസം കഴഞ്ഞപ്പോൾ അവർ ഈ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയില്ല, എക്സോപ്സ് ചെയ്യുന്ന ക്യാരക്ടറാണെന്നെന്തോ പറഞ്ഞ് അവർ തിരിച്ചുപോയി, ശേഷം ഇത് വീണ്ടും കറങ്ങി തിരിഞ്ഞ് ശ്രീലക്ഷ്മിയിൽ തന്നെ എത്തി, അവരെ വിളിക്കുന്ന കാര്യം മമ്മൂക്കയോട് പറയാതെ വരുത്തിച്ച് മേക്കപ്പ് എല്ലാം ചെയ്ത് പുള്ളുവത്തിയുടെ ലുക്കിൽ ആ നടിയെ ലൊക്കേഷനിൽ എത്തിച്ചു. അങ്ങനെ അവിടെ ആ വേഷത്തിൽ ശ്രീലക്ഷ്മിയെ കണ്ടപ്പോൾ മമ്മൂക്ക ശെരിക്കും ഞെട്ടി, അദ്ദേഹം എനിക്ക് കൈ തന്നിട്ട് പറഞ്ഞു സരോജിനി ഇവളാണ്, സുകന്യക്ക് പോവാൻ തോന്നിയത് നന്നായെന്ന്. വളരെ പ്രതിഭയുള്ള നടിയാണ് ശ്രീലക്ഷ്മി. അവർ മനോഹരമായി ചെയ്തു,’ ലാൽ ജോസ് പറയുന്നു.
Leave a Reply