‘മേതിൽ ദേവികയെ നായികയായി വേണം’ ! മമ്മൂക്ക ആവശ്യപ്പെട്ടിട്ട് ആയിരിക്കണമത് ! ആന്റോ ജോസഫ് എന്നോട് ചോദിച്ചു, അവരുടെ മറുപടി !!!

മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് പ്രശസ്ത നർത്തകിയായ മേതിൽ ദേവിക, ഒരു നർത്തകി എന്ന നിലയിൽ ഉപരി അവർ നടൻ മുകേഷിന്റെ ഭാര്യ എന്ന രീതിയിലാണ് കൂടുതൽ പേർക്കും പരിചയം. ഏറെ സംഭവം ബഹുലമായ ദാമ്പത്യ ജീവിതത്തിനൊടുവിൽ അവർ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്, ദേവികയുടെ നൃത്തം കണ്ടിട്ടുള്ളവർക്ക് അറിയാം അതിശയിപ്പിക്കുന്ന ഗ്രേസ്  ആണ് അവരുടെ  നൃത്ത ചുവടുകൾക്ക്, അങ്ങനെ ഒരു നൃത്ത വേദിയിൽ വെച്ചാണ് മുകേഷും ദേവികയെ കണ്ട് ഇഷ്ടപ്പെടുന്നത്.

വളരെ പ്രശസ്തമായ പാലക്കാട്‌ രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ എം.എ.യും നേടി. കൂടാതെ ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക.

ഇതിനോടകം നിരവധി പ്രശസ്ത വേദികളിൽ തനറെ സാനിധ്യം അറിയിച്ചിരുന്ന ദേവിക, ഇനിയും ഒരുപാട് ഉയരങ്ങളും സ്ഥാനങ്ങളും നേടിയെടുക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മുകേഷും ദേവികയും തമ്മിൽ 22 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടായിരുന്നു, ദേവിക ആദ്യം മറ്റൊരു വിവാഹം കഴിക്കുകയും അതിൽ അവർക്ക് ഒരു മകനും ഉണ്ട്, എന്നാൽ ഇപ്പോൾ സൂപ്പർ മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം പോലും നിരസിച്ച നര്‍ത്തകിയാണ് മേതില്‍ ദേവികയെന്ന് സംഗീത സംവിധായകന്‍ ഷിബു ചക്രവര്‍ത്തി പറയുന്നത്. മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ ദേവികയുടെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം തുറന്ന് പറയുന്നത്.

ആ സാഹചര്യം ഇങ്ങനെയാണ്, വളരെ പ്രശസ്ത ഗാനമായ ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് ഒരിക്കല്‍ ദേവിക  ചുവടുവയ‌്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്‌സ് ആയിരുന്നു ആ മൂവ്മെന്റിന്. വളരെ അപ്രതീക്ഷിതമായി ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്‌ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന്‍ വേഷം ചെയ്യുമോ എന്ന് ഒന്ന് ചോദിക്കുമോയെന്ന് ആന്റോ എന്നോട് ചോദിച്ചു. മമ്മൂക്ക ആവശ്യപ്പെട്ടിട്ട് ആയിരിക്കണമത് എന്ന് എനിക്ക് തോന്നുന്നു. എന്നാൽ പക്ഷെ ആന്റോ  അങ്ങനെ പറഞ്ഞിട്ടുമില്ല.എന്തായാലും , ആന്റോ പറഞ്ഞ കാര്യം ഞാന്‍ ദേവികയോട്  ചോദിച്ചു. എന്നാൽ അവരുടെ മറുപടി എന്നെ ഞെട്ടിച്ചു,  താല്‍പര്യമില്ലെന്നായിരുന്നു ദേവിക പറഞ്ഞത്.

അതിനു കാരണമായി അവർ പറഞ്ഞത് സ്വന്തം ഫീല്‍ഡില്‍ അല്ലാതെ മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അവരുടെയൊക്കെ ഒരു ശക്തിയും അതാണ്. ഒരു ചെറിയ ഡാന്‍സ് ഫോം ചെയ്യുമ്ബോള്‍ പോലും എന്തൊരു ഗ്രേസ് ആണവര്‍ക്ക്. നൃത്തവുമായി ബന്ധപ്പെട്ട് എന്തു സംശയം വന്നാലും ഞാന്‍ ആദ്യം വിളിക്കുക ദേവികയെയാണ് എന്നും ഷിബു ചക്രവർത്തി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *