
തനിക്ക് പത്ത് ലക്ഷത്തിന്റെ കാറോ ! പത്ത് രൂപ തികച്ച് എടുക്കാനുണ്ടോ ! റെഡി പണം കയ്യിൽ കൊടുത്ത് കർഷകൻ ! കയ്യടിച്ച് ആരാധകർ !
ചില വാർത്തകൾ അറിയാതെ നമ്മെ അഭിമാനം കൊള്ളിക്കും ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിലർ മറ്റുള്ളവരുടെ വസ്ത്രം നോക്കിയാണ് വിലയിരുത്തുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സാധാരണക്കാരന്റെ കൗതുകം എന്ന മുൻവിധിയോടെ ഷോറൂമിലെത്തിയ യുവാവിനെയും അയാളുടെ സുഹൃത്തുക്കളെയും പ,രിഹ,സിച്ച ജീവനക്കാരൻ പിടിച്ചത് പു,ലി,വാൽ.
ഇപ്പോൾ ലോക വ്യാപകമായി വൈറലാവുകയാണ് കർണാടകയിലെ തുമകൂരിൽ നിന്നുള്ള ഈ വേറിട്ട കാഴ്ച്ച. പൂക്കളുടെ കൃഷിചെയ്യുന്ന കെമ്പഗൗഡ എന്ന യുവാവും അയാളുടെ കൂട്ടുകാരും തങ്ങളുടെ ഇഷ്ട വാഹനമായ എസ്യുവി വാങ്ങാനാണ് ഷോറൂമിലെത്തിയത്. എന്നാൽ സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് ഒരു കൗതുകം തീർക്കാൻ വന്നവരാണ് എന്ന ഒരു തെറ്റി ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ അവരോട് പെരുമാറിയത്.
അവർ അവരുടെ ഇഷ്ടവാഹനമായ 10 ലക്ഷത്തിന്റെ ഒരു കാറിനെ കുറിച്ച് കൊമ്പഗൗഡ ജീവക്കാരനോട് ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമായിരുന്നു അയാളുടെ മറുപടിയായി കിട്ടിയത്. അയാളുടെ പരിഹാസം അതിരുവിട്ടതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച്കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും അതേ വാശിയിൽ തിരിച്ച് പറഞ്ഞു. ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും ഏവരെയും ഞെട്ടിച്ചുകൊണ്ട് 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ ജീവനക്കാരൻ ഞെട്ടി.

ഇത് ഒട്ടും പ്രേതീക്ഷിക്കാതിരുന്ന ജീവക്കാരനാണ് ആകെ വെട്ടിലായത്. ശനിയും ഞായറും അവധി ദിവസമായതിനാലുള്ള പ്രശ്നങ്ങളും, ഉടൻ കാർ കൊടുക്കാനുള്ള സാങ്കേതിക തടസ്സങ്ങളും കാർ ഷോറൂമിനെ ആകെ കുടുക്കി. ഇതോടെ കാര്യങ്ങൾ ജീവക്കാരുടെ കൈവിട്ട് പോകുകയും പന്ത് കർഷകന്റെ കാൽച്ചുവട്ടിലായി. കാർ കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും ഷോറൂമിൽ തന്നെ സമരം തുടങ്ങി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രശ്നം അതിവേഗം കത്തിപ്പടർന്നു.
ഒടുവിൽ സംഭവം ജീവക്കാരുടെ കൈവിട്ടു പോകുകയും അവസാനം തിലക് പാർക്ക് പൊ,ലീ,സ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് സമരം അവസാനിപ്പിച്ചത്. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാ മൂലം മാപ്പ് ചോദിക്കണമെന്നും ഇനി താൻ ഈ ഷോറൂമിൽ നിന്നും കാർ വാങ്ങാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ആളറിഞ്ഞ് കളിക്കെടാ..’ എന്ന പിന്തുണയാണ് കർഷകനൊപ്പം നിന്ന് സൈബർ ലോകം നൽകുന്നത്. ഒപ്പം വസ്ത്രം നോക്കി വിലയിരുത്തിയാൽ ഇങ്ങനെ ഇരിക്കുമെന്ന് താക്കീത് ചെയ്യുന്നവരെയും കാണാം.
Leave a Reply