
അച്ഛനെ സഹായിക്കണം എന്നാണ് ചിന്തിച്ചത് ! ആ പാവം ഒറ്റക്ക് എന്തെല്ലാം മാനേജ് ചെയ്തു ! ഒന്നും ഞങ്ങളെ അറിയിച്ചില്ല ! ലിയോണ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതമായ ഒരച്ഛനും മകളുമാണ് നടി ലിയോണ ലിഷോയ്. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്തേക്ക് തുടക്കം കുറിച്ചത്. തുടർന്ന് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടു. എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും, ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു. കൂടാതെ ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അതുമാത്രമല്ല സിനിമാ സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ജിന്ന് ന്റെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് വണ്ടർ വാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലിയോനയുടെ വാക്കുകൾ ഇങ്ങനെ, മറ്റുള്ള അഭിനേതാക്കളെ പോലെ ഞാൻ അങ്ങനെ പൈസ ഒന്നും വാരിവലിച്ച് ചിലവാക്കാറില്ല. പൈസയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യുമ്പോഴും എനിക്ക് ഒന്ന് ചിന്തിക്കണമായിരുന്നു. നാളെ ഒരു എമർജൻസി വന്ന് കഴിഞ്ഞാൽ എന്റെ കൈയിൽ പൈസ ഉണ്ടോ ഇല്ലയോ എന്ന് ആലോചിക്കാതെ എനിക്ക് കണ്ണടച്ച് ചെലവാക്കാൻ പറ്റില്ല. അച്ഛനെയും അമ്മയെയും നോക്കണം എന്ന ചിന്തയാണ് മനസ്സിൽ..
ഇപ്പോൾ ഞാൻ ചിന്തിക്കുന്നുണ്ട് അന്ന് അച്ഛൻ എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ഒരുമിച്ച് മാനേജ് ചെയ്തതെന്ന്. അമ്മയ്ക്ക് ക്യാൻസർ വന്ന സമയത്തും അത് കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ആയപ്പോഴും ഞങ്ങൾ എല്ലാവരും ജീവിക്കുന്നത് അച്ഛന്റെ വരുമാനത്തിൽ ആണ്. ഇപ്പോൾ ആലോചിക്കുമ്പോൾ എങ്ങനെയാണ് ജീവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. സീരിയലാണ് അച്ഛൻ പ്രധാനമായും ചെയ്ത് കൊണ്ടിരുന്നത്. പക്ഷെ ആ മനുഷ്യൻ ഒരിക്കലും അത് കാണിച്ചിട്ടില്ല.

ഇപ്പോൾ സാമ്പത്തികമായി കാര്യങ്ങൾ നോക്കിചെയ്യുമ്പോൾ ഞാൻ ആ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നുണ്ട്. സിനിമയിലേക്ക് ചുവട് വെച്ചെപ്പിൽ ഞാൻ ആദ്യം ചിന്തിച്ചത് അച്ഛനെ സാമ്പത്തികമായി സഹായിക്കണം എന്ന് മാത്രമാണ്. ആദ്യമായി ഒരു പരസ്യം ചെയ്തപ്പോൾ 8000 രൂപ കിട്ടി. അതിൽ 7000 രൂപ അച്ഛന് കൊടുത്ത് 1000 രൂപ എന്റെയെന്ന് പറഞ്ഞ് കൈയിൽ വെച്ചിട്ടുണ്ടായിരുന്നു. ഒരുപാട് സന്തോഷം തോന്നി അപ്പോൾ. ആരും പറഞ്ഞിട്ടല്ല. പിന്നെ കുറെ ഉത്തരവാദിത്വങ്ങൾ ഞാൻ എടുത്ത് തുടങ്ങി. എനിക്ക് പണി ഇല്ലാത്തപ്പോൾ അച്ഛനെന്നെ നോക്കി. അച്ഛന് പണി ഇല്ലാത്തപ്പോൾ ഞാൻ അച്ഛനെ നോക്കുന്നു..
സിനിമയിൽ തുടക്കകാലത്ത് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അഭിനയിച്ച ഒരുപാട് സിനിമകൾ റിലീസ് ആയില്ല. എനിക്ക് സിനിമയിൽ അവസരങ്ങൾ കിട്ടാതെ വന്നപ്പോൾ ഞാൻ കരുതി ഇത് എനിക്ക് പറ്റിയ മേഖല അല്ലെന്ന്. അങ്ങനെ ആകെ തകർന്ന് നിന്ന സമയത്താണ് എനിക് ആൻമരിയ കലിപ്പിലാണ് വരുന്നത്. അതിനു ശേഷം വലിയ കുഴപ്പമില്ലാതെ പോകുന്നു എന്നും ലിയോണ പറയുന്നു.
Leave a Reply