
ഓടി നടന്ന് സിനിമ ചെയ്യണം എന്നാഗ്രഹമില്ല ! കുറച്ച് പതിയെ പോയാലും നല്ല ഭാഗമാകാൻ കഴിയണം എന്നാണ് ആഗ്രഹം ! ഇടവേളയെ കുറിച്ച് ലിജിമോൾ പറയുന്നു !
ചില മലയാള അഭിനേതാക്കളുടെ റേഞ്ച് മനസിലാക്കാൻ അന്യ ഭാഷാ സിനിമകൾ വേണ്ടി വരും. അതുപോലെ ജയ് ഭീം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ആരാധിക്കുന്ന നടിയായി മാറിയ ആളാണ് നടി ലിജോ മോൾ. ജയ് ഭീം എന്ന ചിത്രത്തിനെ ശേഷം വിവാഹിതയായ താരം ഇപ്പോഴിതാ തന്റെ മറ്റൊരു മലയാള ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയാണ്. ലിജോ മോൾ ഇത്രയും നാൾ എവിടെ ആയിരുന്നു എന്നാണ് കൂടുതൽ പേർക്കും ചോദിക്കാനുണ്ടായിരുന്നത്.
വളരെ അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ ആളാണ് ഞാൻ. എന്റെ ഒരു സുഹൃത്താണ് മഹേഷിന്റെ പ്രതികാരത്തിന്റെ കാസ്റ്റിങ് കോൾ സോഷ്യൽ മീഡിയയിൽ കണ്ടത്. അതുകണ്ട് ഫോട്ടോ അയച്ചു.’ ‘ഞാൻ ആ സമയത്ത് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പിജി ചെയ്യുന്നുണ്ടായിരുന്നു. ആദ്യ സിനിമയിൽ വന്നപ്പോൾ സംവിധായകൻ ദിലീഷേട്ടൻ അഭിനയത്തെക്കുറിച്ച് പറഞ്ഞുതന്ന കാര്യങ്ങളുണ്ട്. ‘അതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. അഭിനയത്തെക്കുറിച്ച് ഇപ്പോഴും എനിക്ക് അത് മാത്രമെ അറിയൂ. ആ സിനിമക്ക് മുമ്പ് അഭിനയവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽപോലും ഞാൻ പങ്കെടുത്തിട്ടില്ല.

മഹേഷിന്റെ പ്രതികാരം കണ്ടാണ് ആദ്യ തമിഴ് സിനിമ സിവപ്പ് മഞ്ഞൾ പച്ചൈയിലേക്ക് വിളിക്കുന്നത്.’ ‘പിന്നെയും രണ്ട് വർഷം കഴിഞ്ഞാണ് ജയ് ഭീം ചെയ്യുന്നത്. ജയ് ഭീമിന് ശേഷം ഇടവേള വന്നെന്ന് പറയാനാവില്ല. ആ സിനിമയ്ക്ക് മുമ്പ് വന്നത് അത്ര നല്ല തിരക്കഥകളായിരുന്നില്ല. എന്നാൽ ജയ് ഭീമിന് ശേഷം ഇപ്പോൾ മലയാളത്തിൽ അത്യാവശ്യം നല്ല കഥകൾ വരുന്നുണ്ട്. പക്ഷെ ഓടിനടന്ന് സിനിമ ചെയ്യണമെന്നില്ല. കുറച്ച് പതിയെ പോയാലും നല്ല സിനിമകളുടെ ഭാഗമാകാം എന്ന് കരുതി. എന്നെ കൊണ്ട് ചെയ്യാൻ കഴിയും എന്ന ഉറപ്പുള്ള കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്ക ഉള്ളു എന്നും ലിജോ മോൾ പറയുന്നു.
വിവാഹം കഴിഞ്ഞത് കൊണ്ട് സിനിമയിൽ ഇടവേള എടുത്തതൊന്നും അല്ല, പിന്നെ വിവാഹ ശേഷം സിനിമയിൽ താര മൂല്യം കുറഞ്ഞതായി തോന്നിയിട്ടില്ല, തന്റെ ഭർത്താവ് അരുൺ നല്ല പിന്തുണയാണ് നൽകുന്നത്. സ്ത്രീകൾക്ക് വേണ്ടി സംഘടനകൾ ഉള്ളത് നല്ലതാണെന്നും, തനിക്ക് സിനിമയിൽ മോശം അനുഭവം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ലിജോ മോൾ പറയുന്നു.
Leave a Reply