
വാർത്തകളുടെ സത്യാവസ്ഥ ഇതാണ് ! ലിജോമോൾക്ക് അവാർഡ് കിട്ടാത്തതിൽ നിരാശ വേണ്ട, അതിനു പിന്നിലൊരു കാരണമുണ്ട് !
ഇപ്പോഴിതാ 68 മത് ദേശിയ പുരസ്‌കാരം വന്നെത്തിയിരിക്കുകയാണ്, മലയാള സിനിമക്ക് അഭിമാനിക്കാൻ ഏറെ നിമിഷങ്ങൾ വന്നെത്തിയിരിക്കുകയാണ്. ബിജു മേനോൻ മികച്ച സഹ നടനും, അതുപോലെ അപർണ്ണ ബാലമുരളി മികച്ച നടിയും, സച്ചി മികച്ച സംവിധായകൻ. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും ദേശിയ പുരസ്‌കാര വേളയിൽ മലയാള സിനിമയുടെ പേരും പെരുമയും ദേശിയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടുകയാണ്.
എന്നാൽ അപർണ്ണ ബാലമുരളി മികച്ച നടിയായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ അതിൽ കൂടുതൽ പേരും പറയുന്നത് ജയ്ഭീം എന്ന ചിത്രത്തിൽ സെങ്കനിയായി എത്തിയ നമ്മുടെ സ്വന്തം ലിജോ മോൾ ആയിരുന്നു. ഇപ്പോഴിതാ അപർണയെക്കാൾ മികച്ച നടിക്ക് യോഗ്യത ലിജോ മോൾ ആണെന്നാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ. സഹതാരമായി സിനിമയിലെത്തിയ ലിജോമോൾ ഇപ്പോൾ തെന്നിന്ത്യയുടെ ഒട്ടാകെ ശ്രദ്ധ നേടിയ താരമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ തെന്നിന്ത്യൻ സിനിമയിൽ തന്നെ ലീഡിംഗ് റോളുകള്‍ കൈകാര്യം ചെയ്യുന്ന താരമായി മാറിക്കഴിഞ്ഞു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോ മ്മോൾ സിനിമ എത്തിയത്, എന്നാൽ തമിഴ് സിനിമയിലൂടെയാണ് ലിജോമോള്‍ക്ക് കൂടുതല്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീം എന്ന ചിത്രത്തില്‍ മറ്റൊരു ലീഡിംഗ് കഥാപാത്രമായി എത്തിയത് ലിജോ മോളായിരുന്നു.

സൂപ്പർ ഹിറ്റ് ചിത്രം സൂരരൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യ നായകനായെത്തിയ ചിത്രമായിരുന്നു ‘ജയ് ഭീം’. ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം തുല്യപ്രാധ്യാന്യമുള്ള വേഷത്തെ കൈകാര്യം ചെയ്തത് ലിജോമോളായിരുന്നു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. സെങ്കനി എന്ന കഥാപാത്രത്തെയാണ് ലിജോമോള്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ട ആളുകൂടിയാണ് ലിജോ മോൾ.
ഒരൊറ്റ സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയൊട്ടാകെ നിരപാധി ആരാധകരെ നേടിയ ലിജോ മോൾ അവതരിപ്പിച്ച സെങ്കനി എന്ന കഥാപാത്രത്തിന് ഉറപ്പായും ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ ഈ ദേശീയ അവാർഡ് പ്രഖ്യാപനം ഇവരെ നിരാശരാക്കി. ലിജോമോളുടെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വേണ്ട അംഗീകാരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.
എന്നാൽ ഇതിനുപിന്നിൽ സത്യാവസ്ഥ പരിശോദിക്കുമ്പോൾ ഇപ്പോൾ പ്രഖ്യാപിച്ച ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്, 2020ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് ആയതിനാൽ ജയ് ഭീം പുറത്ത് വന്നത് 2021ലാണ്. അതുകൊണ്ട് തന്നെ 2021ലെ ചിത്രങ്ങൾ പരിഗണിച്ച് അടുത്ത ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ മികച്ച നടിയായി ലിജോ മോൾ തന്നെ വന്നേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Leave a Reply