
മലയാള സിനിമയിൽ ഏറ്റവും കഴിവുള്ള നടൻ ദിലീപാണ്, തുടരെ 32 ഹിറ്റുകൾ അടിച്ച അദ്ദേഹത്തിന്റെ ആ റെക്കോർഡ് ഇന്നുവരെയും ഇവിടെ സൂപ്പർ സ്റ്റാറും തകർത്തിട്ടില്ല ! മാധവ്
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ഇപ്പോൾ സിനിമ രംഗത്ത് സജീവമാകുകയാണ്, ഉറച്ച നിലപാടുകളിടെ സംസാരിക്കുന്ന മാധവിന്റെ അഭിമുഖങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ നടൻ ദിലീപും കുടുംബവുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് പറയുകയാണ് മാധവ്. ഞാൻ ആദ്യമായി ഫാനായ നടൻ ദിലീപ് അങ്കിളാണ്. നാലോ അഞ്ചോ വയസുള്ളപ്പോൾ സിഐഡി മൂസ എപ്പോഴും കാണുമായിരുന്നു. ഇന്നും എനിക്ക് ആ സിനിമ കണ്ടാൽ ബോറടിക്കില്ല. കാവ്യച്ചേച്ചി എന്നെ ഇപ്പോഴും ആ കൊച്ചുകുട്ടിയായിട്ടാണ് കാണുന്നത്.
എന്റെ ഒരു അഭിപ്രായത്തിൽ ദിലീപ് അങ്കിളാണ് ഏറ്റവും വെർസറ്റെെലായ ആക്ടർ. ഏത് റേഞ്ചിലുള്ള റോളും ഏത് ടെെപ്പ് റോളും അതിന്റെ ജസ്റ്റിസ് കൊടുത്ത് വൃത്തിയായി ചെയ്യും. തുടരെ 32 ഹിറ്റുകൾ അദ്ദേഹത്തിനുണ്ട്. നിസാര കാര്യം അല്ല. രണ്ടാമത് വരുന്നത് മലയാളത്തിലെ സൂപ്പർതാരങ്ങളാണ്. ആ റെക്കോഡ‍് മറ്റാർക്കും തകർക്കാനായിട്ടില്ലെന്നും മാധവ് സുരേഷ് പറയുന്നു.

അതുപോലെ തന്നെ ജയറാം അങ്കിളിനും ഫാമിലിക്കുമൊപ്പമാണ് സിനിമാ കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. പാർവതി ജയറാം അച്ഛന്റെ സഹോദരിയെ പോലെയാണെന്നും അപ്പച്ചി എന്നാണ് വിളിക്കാറെന്നും മാധവ് സുരേഷ് പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങാവുന്നവരാണ് രണ്ട് കുടുംബങ്ങളുമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.
അതുപോലെ മീനാക്ഷി ദിലീപുമായും നല്ല അടുപ്പമുണ്ട്, എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി. സംഭാഷണങ്ങൾ ബുദ്ധിമുട്ടല്ല. വളരെ ശാന്തമായ പ്രകൃതക്കാരിയാണ്. ഞാൻ അങ്ങനെയല്ല. എന്റെ പല സുഹൃത്തുക്കളും വളരെ ശാന്തരാണ്. അതേ പോലെ വളരെ നല്ല ഫ്രണ്ടാണ്. ദിലീപിന്റെയും സുരേഷ് ഗോപിയുടെയും മക്കളാണെന്ന കാര്യം കണക്ട് ചെയ്താണ് ഗോസിപ്പുകൾ വരുന്നത്. ഞങ്ങൾ രണ്ടുപേരുടെയും പ്രായം 25 ആണ്. ഗോസിപ്പുകൾ ഞങ്ങൾ ആ രീതിയിൽ മാത്രമേ കാണാണാറുള്ളൂ എന്നും മാധവ് പറയുന്നു.
Leave a Reply