
ഇന്നും പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത് ! കാവ്യാ മാധവൻ എന്റെ ഭാര്യ അല്ലേ എന്നാണ് മിക്കവരും ചോദിക്കുന്നത് ! മാധവൻ പറയുന്നു !
ഇന്ത്യൻ സിനിമ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനാണ് മാധവൻ, അലൈപായുതേ എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഏവരുടെയും മനം കവർന്ന അദ്ദേഹം മലയാളികൾക്കും വളരെ പ്രിയങ്കരനാണ്, ഒരു സമയത്തെ തെന്നിന്ത്യയുടെ ചോക്കലേറ്റ് നായകനായി അറിയപെട്ടിരുന്ന മാധവൻ ഇപ്പോൾ തൻ്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയുള്ള ഒരു പ്രൊജക്ട് പൂർത്തിയാക്കിയിരിക്കുകയാണ്. ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും പദ്മഭൂഷന്‍ നേടിയ നമ്പി നാരായണന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ ആര്‍ മാധവന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.
കൂടാതെ ആ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നമ്പി നാരായൺ ആയി ആഭിനയിക്കുന്നതും മാധവൻ തന്നെയാണ്. ജൂലൈ ഒന്ന് മുതല്‍ സിനിമ റിലീസിന് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രിമോഷൻ പരിപാടിക്കിടെ അദ്ദേഹം കേരളത്തെ കുറിച്ചും അവരോടുള്ള തന്റെ സ്നേഹത്തെ കുറിച്ചും എല്ലാം തുറന്ന് പറയുക ഉണ്ടായി, അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങലാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

മാധവന്റെ വാക്കുകൾ ഇങ്ങനെ, മലയാളത്തില്‍ നിന്നായിരുന്നു തൻ്റെ തുടക്കങ്ങളൊക്കെ.. കേരളത്തില്‍ നിന്നുമാണ് എന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. അന്ന് മുതല്‍ ഞാന്‍ മലയാളിയാണ് എന്നാണ് എല്ലാവരും കരുതിയത്. കാരണം എൻ്റെ പേര് തന്നെയാണ്. അതിൽ ഏറ്റവും രസകരമായ മറ്റൊരു കാര്യം മാധവന്‍ എന്നായതിനാൽ തന്നെ ചിലര്‍ കാവ്യ മാധവന്‍ എൻ്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട് എന്നതാണ്.
ചിലരൊക്കെ എന്നോട് വൺ നിങ്ങളുടെ ഭാര്യ അല്ലെ കാവ്യാ മാധവൻ അവർ എവിടെ എന്നുവരെ ചോദിച്ചവരുണ്ട്. ഇതൊക്കെ എന്നോടുള്ള സ്‌നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം. കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളുകളുടെ സാന്നിധ്യവും സ്‌നേഹവും അറിഞ്ഞു. ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്’ എന്നും മാധവൻ പറയുന്നു.
ഇതേ കാര്യം കാവ്യാ മാധവൻ ഒരിക്കൽ ഒരു അവാർഡ് വേദിയിൽ തുറന്ന് പറഞ്ഞിരുന്നു, ഒരിക്കൽ ഒരു ഷൂട്ടിങ്ങിനെ ആവശ്യത്തിനായി താനും ജയസൂര്യയും മറ്റു അഭിനേതാക്കളും കൂടി ഊട്ടിയിൽ പോകുകയും ശേഷം അവിടെ ഉണ്ടായിരുന്ന ചിലരോട് തമാശക്ക് വേണ്ടി ജയസൂര്യ ഇത് നടൻ മാധവന്റെ ഭാര്യ ആണെന്നും, പേര് കാവ്യാ മാധവൻ എന്നും പറഞ്ഞിരുന്നു, അന്നവിടെ ഉണ്ടായിരുന്നവർ വന്ന് വളരെ സ്നേഹത്തോടെ പേരുമായി എന്നും, അവർ അങ്ങനെയാണ് വിഷ്വസിച്ചിരുന്നത് എന്നും കാവ്യാ തന്നെ വേദിയിൽ വെച്ച് അവാർഡ് നൽകാൻ വന്ന മാധവനോട് തന്നെ പറഞ്ഞിരുന്നു.
Leave a Reply