
അഥവാ അവൻ അത് ചെയ്തിട്ടുണ്ടെങ്കിൽ അത് അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ! പരിചയമില്ലാത്ത ആളുടെ കൂടെ പെൺകുട്ടിയെ വിട്ടത് തെറ്റ് ! മധു പറയുന്നു !
നടൻ ദിലീപ് ഇപ്പോഴും നടിയെ ആ,ക്ര,മി,ച്ച കേ,സു,മായി ബന്ധപ്പെട്ട് നിരവധി പ്ര,ശ്ന,ങ്ങളുടെ നടുവിലാണ്. ഇതിനെ സംബന്ധിച്ച് ദിനം പ്രതി പുതിയ ഓരോ വെളിപ്പെടുത്തൽ പുറത്ത് വരുന്നുണ്ട്, കഴിഞ്ഞ അഞ്ച് വർഷമായി മലയാളികൾ എന്നും കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം കൂടിയാണ്, അതുകൊണ്ട് തന്നെ ഇതിന്റെ വിധി ഏവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്ന് കൂടിയാണ്, പലപ്പോഴും സിനിമ രംഗത്തുള്ള പലരും ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരാറുണ്ട്.
ഇപ്പോഴിതാ സിനിമയിലെ ഇപ്പോഴത്തെ സീനിയർ നടന്മാരിൽ ഒരാളായ മധു ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപ് ഇങ്ങനെ ഒരു കു,റ്റ,കൃത്യം ചെയ്യുമെന്ന് ഒരിക്കലും തോന്നുന്നില്ല, ഇതിന്റെ പുറകിൽ മറ്റെന്തൊക്കെയോ ഉണ്ട് എന്ന് തോന്നുന്നു, എന്നും അദ്ദേഹം പറയുന്നു, മധുവിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ… ദിലീപ് അങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ പുറകില്‍ എന്തൊക്കെയോ ഉണ്ട്.
മാധ്യമങ്ങൾ ഈ വിഷയം ആഘോഷിക്കുകയാണ്, ദിവസവും ടിവി ഓണ്‍ ചെയ്താല്‍ ഈ കേസ് ആണ് പ്രധാന വിഷയം. അത് കേട്ട് കേട്ട് മടുത്തു. ഇതിനൊരു അന്ത്യമില്ലേ. അപ്പോഴൊക്കെ താന്‍ ഒരു കാര്യമേ ആലോജിച്ചിട്ടുള്ളൂ, ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയരുത്. ഇപ്പോള്‍ തന്നെ നമ്മളുടെ വീട്ടിലെ ഒരു കൊച്ചു കുട്ടി, പ്രായമുള്ളവര്‍ ആരും ആയിക്കോട്ടെ, സന്ധ്യയ്ക്ക് ശേഷം പരിചയമില്ലാത്ത ഒരാളുടെ കൂടെ ഒരു പെണ്‍കുട്ടിയേ പറഞ്ഞയയ്ക്കുമോ… ഇല്ലല്ലോ, അത് നടി ആയിക്കോട്ടെ, ഐഎഎസ്കാരി ആയിക്കോട്ടെ, പോലീസുകാരി ആയിക്കോട്ടെ. ആണുങ്ങള് പോലും അങ്ങനെ പോകാറില്ല. കൂട്ടിന് ആരെയെങ്കിലും വിളിച്ചോണ്ട് ആകും സ്വാഭാവികമായും പോകുന്നത്. ആ കുട്ടിയോ അതിന്റെ വീട്ടുകാരോ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല…

പണ്ടത്തെ നായികമാരായ അടൂര്‍ പങ്കജമോ, പൊന്നമ്മ ചേച്ചിയോ അതുപോലെ ഭവാനിയോ ഇവര്‍ ആരും തന്നെ ആ കാലഘട്ടത്തിൽ പോലും കാറില്‍ ഒറ്റക്ക് സഞ്ചരിച്ച് ഞാൻ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്കപ്പ് ചെയ്യുന്നവരോ, ഹെയര്‍ സ്റ്റൈല്‍ ചെയ്യുന്നവരോ, മേക്കപ്പ് അസിസ്റ്റന്റോ അല്ലെങ്കില്‍ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഒക്കെ അവരുടെ കൂടെ കാണും. അവരാരും ഒറ്റക്ക് സഞ്ചരിച്ചിട്ടില്ല, പകല്‍ പോലും.
ഇത് കേൾക്കുമ്പോൾ എല്ലാം ഞാന്‍ ഇപ്പോഴും ആലോചിക്കുന്നത് ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ ഈ വീട്ടുകാര്‍ ഇങ്ങനെ അവരെ ഒറ്റക്ക് അയയ്ക്കാതെ ആരെയെങ്കിലും ഒരാളെ കൂടി അയക്കുമായിരുന്നെങ്കില് ഇന്ന് ഈ ടിവിയില്‍ ഇത് കണ്ടുകൊണ്ട് ഇരിക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു എന്ന്. പക്ഷെ ഇതിൽ ആരെയും കുറ്റപ്പെടുത്താന്‍ സാധ്യമല്ല, കാരണം സത്യം എനിക്കറിയില്ല എന്നും മധു പറയുന്നു.
Leave a Reply