
ആയിരത്തിലേറെ സിനിമകൾ ! ബോളിവുഡിൽ ധർമ്മേന്ദ്ര മുതൽ ഇങ്ങ് മലയാളത്തിലുള്ള ഇന്ദ്രൻസിനെ കൊണ്ട് വരെ ആക്ഷൻ ചെയ്യിപ്പിച്ചിട്ടുണ്ട് ! ആ ജീവിത കഥ !
മലയാള സിനിമ പ്രേമികൾക്ക് വളരെ സുപരിചിതമായ ആളാണ് മാഫിയ ശശി. സംഘട്ടനം മാഫിയ ശശി എന്നെഴുതി കാണിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു ആവേശമാണ്. അദ്ദേഹം സിനിമ ലോകത്ത് എത്തിയിട്ട് 40 വർഷം പിന്നിടുമ്പോൾ ഇത് ആദ്യമായിട്ടാണ് അദ്യേഹത്തെ തേടി ഒരു ദേശിയ പുരസ്‌കാരം എത്തുന്നത്. ശശിധരൻ പുതിയവീട്ടിൽ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്, മലയാളസി സിനിമ ഇന്ന് തെന്നിത്യൻ സിനിമ ലോകത്ത് പ്രശസ്‌തനായ സ്റ്റണ്ട് മാസ്റ്റർ ആണ്, വിവിധ ഭാഷകളിലായി ഇതിനോടകം ആയിരത്തിലധികം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കണ്ണൂർ ചിറയിൻകീഴ് പുതിയവീട്ടിൽ ബാലന്റെയും സരസ്വതിയുടെയും മകനായി ജനിച്ചു. കണ്ണൂരിലെ ചിറക്കൽ രാജാസ് സ്കൂൾ, മദ്രാസ് ക്രിസ്റ്റ്യൻ കോളെജ് എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം നേടി.
അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ശ്രീദേവി എന്നാണ്, സന്ദീപ്, സന്ധ്യ എന്നിവരാണ് മക്കൾ. തനറെ ജീവിതത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. സിനിമ ചെറുപ്പം മുതൽ മനസ്സിൽ ഉണ്ടായിരുന്നു. അതുപോലെ ചെറുപ്പത്തിൽ കളരി പഠിച്ചിരുന്നു. ആദ്യം ഫൈറ്റ് മാസ്റ്റർ ആയത് മമ്മൂട്ടിയുടെ ചിത്രം പപ്പയുടെ സ്വന്തം അപ്പൂസിലായിരുന്നു. ‘മാഫിയ’ എന്ന സിനിമയുടെ ഭാഗമായശേഷമാണ് മാഫിയ എന്ന പേര് ശശിക്കൊപ്പം ചേർന്നത്. ഈ ചിത്രം തന്നെ അന്ന് ബോളിവുഡിൽ റീമേക്ക് ചെയ്തിരുന്നു. ധർമ്മേന്ദ്രയായിരുന്നു അതിൽ അഭിനയിച്ചത്. അദ്ദേഹമാണ് മാഫി എന്ന് എപ്പോഴും വിളിച്ച് സംഭവം മാഫിയ ശശിയായി മാറിയയത്.

പലരും കൗതുകത്തോടെയാണ് ഈ പേര് എന്താണെന്ന് ചോദിക്കുന്നത്. അഭിനയിക്കാൻ വരുന്ന സ്ത്രീകളൊക്കെ ഈ പേരിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഞാൻ പറയും മുമ്പ് ബോംബെയിലെ അധോലോകത്തായിരുന്നു. അവിടുന്നാണ് മാഫിയ എന്ന പേര് കൂടിയ കിട്ടിയത്. പിന്നീട് നല്ലവനായപ്പോൾ സിനിമയിൽ വന്നതാണ് എന്നൊക്കെ. മാഫിയ എന്ന് പറയുമ്പോൾ എല്ലാവർക്കും ഉള്ള ഡൗട്ടാണ്. അതുപോലെ മലയാളത്തിലെ സൂപ്പർ താരങ്ങൾ തൊട്ട് യുവ താരങ്ങൾക്ക് ഒപ്പം വരെ വർക്ക് ചെയ്തിട്ടുണ്ട്.
അതിൽ എല്ലാ താരങ്ങളും നന്നായി സ്റ്റണ്ട് ചെയ്യുന്നവരാണ്. നസീർ സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ താരങ്ങളേയും അറിയാം. ലാലേട്ടനും മമ്മൂക്കയുമൊക്കെ ഇങ്ങോട്ട് ഓരോ കാര്യങ്ങൾ പറയുകയും ചെയ്യുന്നവരാണ്. മമ്മൂക്കയ്ക്കും ലാലേട്ടനും വളരെ വ്യത്യസ്തമായ രീതിയിൽ സ്റ്റണ്ട് ചെയ്യുന്നവരാണ്. സുരേഷ് ഗോപി വേറൊരു പവറിൽ സ്റ്റണ്ട് ചെയ്യുന്നവരാണ്. മലയാള സിനിമയാണ് നാച്വറൽ ഫൈറ്റ് ആണ് മലയാള സിനിമ എപ്പോഴും ആവിശ്യപെടുന്നത്. പ്രണവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വലിയൊരു ഗേറ്റിന് മുകളിൽ കൂടി അനായാസം ചാടി പോകാൻ കഴിഞ്ഞു..അതുപോലെ ദുൽഖർ ഒറ്റ ടേക്കിൽ തന്നെ എല്ലാ ഫൈറ്റ് രംഗങ്ങളും ചെയ്ത് തീർക്കുമെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ എത്തിയിട്ട് ഇത്രയും വർഷം ആയെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ഒരു അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
Leave a Reply