
മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം ! പക്ഷെ നമ്മൾ ഒരു കാര്യം ഓർക്കണം പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന് ! മഹേഷ് പറയുന്നു !
ദിലീപ് എന്ന നടൻ ഒരു സമയത്ത് മലയാളികളുടെ ജനപ്രിയൻ ആയിരുന്നു, എന്നാൽ പിന്നീട് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. നടന് കഴിഞ്ഞ ദിവസം മുൻ കൂർ ജാമ്യം ലഭിച്ചിരുന്നു, ഇതിൽ സന്തോഷം അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു. അതിൽ നടനും സംവിധായകൻ നാദിർഷയും ഉണ്ടായിരുന്നു. നടൻ മഹേഷ് ഇതിനു മുമ്പും പലപ്പോഴായി ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മഹേഷിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമാണെന്ന് നടന് മഹേഷ്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് കൈരളി ടിവിയിലെ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. ഇപ്പോഴും കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷണത്തിലൂടെയായി സത്യം പുറത്തു രുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങളെ പോലെയുള്ളവർ. ബാലചന്ദ്രകുമാറിന്റെ ക്രഡിബിലിറ്റി എന്താണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയിലൂടെ ഏവർക്കും മനസിലായതാണ്.

ബുദ്ധിയുള്ളവർ അത് മുഖവിലയ്ക്ക് എടുക്കുകയില്ല. തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കായി അയച്ച ഫോണിലെ സന്ദേശമാണ് കഴിഞ്ഞ ദിവസം കേട്ടത്. ബാലചന്ദ്രകുമാര്‍ കൊടുത്തത് പോലെ 4-5 സെക്കന്റുകള്‍ ഉള്ളതല്ല. അതൊരു ഭീഷണിയായി എടുക്കരുത് എന്ന് പറയുന്ന കേട്ടിരുന്നു. ആ പറച്ചില് തന്നെയൊരു ഭീഷണിയായാണ് തോന്നുന്നത്. ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള ദിലീപിന്റെ സംസാരമാണ് ആദ്യം ശ്രദ്ധിച്ചത്. മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം, എന്നാല്‍ ഇത് അതാണെന്ന് പറയുന്നില്ല. ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല.
അതുപോലെ ഒരു ഗ്രൂപ്പിലിട്ട് ത,ട്ടാ,മെന്ന് പറഞ്ഞാല്‍ അയാളെ കൊല്ലാമെന്നല്ല അതിനര്‍ത്ഥം. ദിവസങ്ങളായി ചോദ്യം ചെയ്യുമ്പോഴും ഫോണിനെ കുറിച്ച് ചോദിച്ചിരുന്നില്ല. 10ാം ക്ലാസില്‍ പഠിക്കുന്ന മകന് സ്കൂളില്‍ പോവാനാവില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത് കേട്ടിരുന്നു. പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്. ആ കുട്ടിയെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ, ആ കുട്ടി കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു. ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. അത് യെല്ലവരെ പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അതുപോലെ മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്നും ആഗ്രഹിക്കുന്നില്ല എന്നും മഹേഷ് പറയുന്നു.
Leave a Reply