
ഇന്നത്തെ മോഹൻലാലിൻറെ അഭിനയം കാണുമ്പോൾ എനിക്ക് സങ്കടമുണ്ട് ! നല്ലതെന്ന് എടുത്തുപറയാൻ ഒരു സിനിമ പോലുമില്ല ! നടൻ മഹേഷ് പറയുന്നു !
മലയാള സിനിമ രംഗത്ത് ഏവർക്കും വളരെ പരിചിതനായ നടനാണ് മഹേഷ്. അദ്ദേഹം ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൽ നിന്നും മമ്മൂട്ടയിൽ നിന്നും പഠിക്കാൻ ഒരുപാടു ഉണ്ടായിരുന്നല്ലേ എന്ന ചോദ്യത്തിനാണ് മഹേഷ് മറുപടി പറഞ്ഞത്. മമ്മൂക്ക തനിക്ക് കിട്ടുന്ന കഥാപാത്രം ഏതാണോ രാവിലെ മുതൽ തന്നെ അതിൽ ലയിച്ച് നിൽക്കും അന്നൊക്കെ, ഇന്ന് അദ്ദേഹത്തിന് അതിന്റെ ആവിശ്യമില്ല.
പക്ഷെ ലാൽ സാർ അങ്ങനെയല്ല അദ്ദേഹം വളരെ ചിരിച്ചും കളിച്ചും നിൽക്കും ശേഷം, അഭിനയിക്കാൻ സ്റ്റാർട്ട് പറയുമ്പോൾ എന്തോ പ്രേതം കേറിയതുപോലെ പെട്ടെന്ന് തന്നെ ആ കഥാപാത്രമായി മാറും. സദയം സിനിമയിലെ ക്ളൈമാക്സ് ഒക്കെ രണ്ടു ദിവസം കൊണ്ടാണ് തീർത്തത്. അദ്ദേഹം അഭിനയിക്കുമ്പോൾ വേറൊരു ലോകത്താണെന്ന് തോന്നിപോകും. ശേഷം കട്ട് പറയുമ്പോൾ ആ ലോകത്തുനിന്നും ഇറങ്ങി വന്നു നമ്മൊളൊടൊക്കെ എന്താ മോനെ എന്ന് ചോദിക്കും. അതൊക്കെയാണ് ഇൻബോൺ ടാലന്റ് എന്ന് പറയുന്നത്, അത് എത്രപേർക്ക് ഉണ്ടെന്ന് എനിക്കറിയില്ല.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് തോന്നിപോകും, പക്ഷെ അതിന്റെ എത്രത്തോളം ഉണ്ടെന്ന് ചോദിച്ചാൽ അതെനിക്ക് അറിയില്ല, ഇന്ന് അദ്ദേഹത്തിന്റെ സിനിമകളിൽ കൂടിയാണ് വിലയിരുത്തേണ്ടത്, അങ്ങനെ ഇന്നത്തെ സിനിമകൾ നോക്കുമ്പോൾ സത്യത്തിൽ എനിക്ക് ഏറെ വിഷമം തോന്നാറുണ്ട്. അദ്ദേഹത്തിന് കിട്ടുന്ന സിനിമകൾ ആയിക്കോട്ടെ അത് ചെയ്യുന്ന രീതി ആയിക്കോട്ടെ അല്ലങ്കിൽ അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കുന്ന രീതി ആയിക്കോട്ടെ എല്ലാം മാറിയിരിക്കുന്നു. പക്ഷെ ദൃശ്യത്തിൽ നമുക്ക് ആ പഴയ ലാലേട്ടനെ കാണാൻ കഴിഞ്ഞു.
അദ്ദേഹം എക്കാലവും മികച്ച നടൻ തന്നെയാണ്, പക്ഷെ എൺപതുകളിൽ അദ്ദേഹം ചെയ്തുവെച്ചിരിക്കുന്ന സിനിമകൾ വെച്ച് നോക്കുമ്പോൾ ഇപ്പോൾ അത്തരത്തിൽ എടുത്ത് പറയാൻ ഒരു സിനിമപോലുമില്ല. അതിൽ സങ്കടം ഉണ്ടെന്നും മഹേഷ് പറയുന്നു.
Leave a Reply