
പെർഫെക്റ്റ് മാച്ച് ! ഉണ്ണി മുകുന്ദന് മഹിമ പെർഫെക്റ്റ് മാച്ച് തന്നെയെന്ന് ആരാധകർ ! തന്റെ ബ്രാൻഡ് അബാസിഡറെ പരിചയപ്പെടുത്തി ഉണ്ണി മുകുന്ദൻ ! കൈയ്യടിച്ച് ആരാധകർ
ഇന്ന് മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും. ഇരുവരും ജയ് ഗണേശ് എന്ന സിനിമക്ക് വേണ്ടി ഒന്നിച്ചിരുന്നു. ഇവരുടെ ഓരോ വിഡിയോയകളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ സി.സി.എഫ് പ്രീമിയര്‍ ലീഗില്‍ ഉണ്ണി മുകുന്ദന്റെ ടീമായ സീ ഹോഴ്‌സ് സെയ്‌ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഹിമയെ പരിചയപെടുത്തികൊണ്ടു ഉണ്ണി മുകുന്ദനും ടീമും പങ്കുവെച്ച വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.
പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെ, ഒരു പെർഫെക്റ്റ് മാച്ച്! മോളിവുഡിന്റെ പ്രണയിനിയായ മഹിമ നമ്പ്യാരെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്നു, ഗ്ലാമർ സ്‌പോർട്‌സ്‌മാൻഷിപ്പുമായി ഒത്തുചേരുന്നിടത്ത്, സീഹോഴ്‌സ് സെയിലേഴ്‌സ് എക്കാലത്തെയും പോലെ തിളക്കത്തോടെ തിളങ്ങുന്നു.. എന്നാണ് കുറിച്ചത്, ഇതിന് വരുന്ന കമന്റുകൾ മുഴുവനും അതെ ഉണ്ണിക്ക് മഹിമ തന്നെയാണ് പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ്, ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു എന്നൊക്കെയുള്ള വാചകങ്ങളാണ് കമന്റ് ബോക്സ് മുഴുവൻ.

അതേസമയം കഴിഞ്ഞ ദിവസം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സി.സി.എഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന 12 ടീമുകളുടെ അവതരണവും ലോഗോ പ്രകാശനവും നടന്നു. ടീം ഉടമകളായ സുരാജ് വെഞ്ഞാറമ്മൂട് (സീബ്ര സീലോട്ട്‌സ്), ഉണ്ണി മുകുന്ദന്‍ (സീ ഹോഴ്‌സ് സെയ്‌ലേഴ്‌സ്), വിജയ് യേശുദാസ് (ടാര്‍ഗേറിയന്‍ ടെര്‍ണ്‍സ്), ആന്റണി പെപ്പ് (റിനോ റേഞ്ചേഴ്‌സ്), അഖില്‍ മാരാര്‍ (ഫീനിക്‌സ് പാന്തേഴ്‌സ്), സണ്ണി വെയ്ന്‍ (ലയണ്‍ ലെജന്റ്‌സ്), ജോണി ആന്റണി (കംഗാരു നോക്കേഴ്‌സ്), ലൂക്ക്മാന്‍ (ഹിപ്പോ ഹിറ്റേഴ്‌സ്), സാജു നവോദയ (ഗൊറില്ല ഗ്ലൈഡേഴ്‌സ്), നരേന്‍ (ഫോക്‌സ് ഫൈറ്റേഴ്‌സ്), സിജു വില്‍സന്‍ (ഈഗിള്‍ എംപയേഴ്‌സ്), വിഷ്ണു ഉണ്ണികൃഷ്ണന്‍ (ചേതക് ചെയ്‌സേഴ്‌സ്) എന്നിവര്‍ ടീമുകളെ പരിചയപ്പെടുത്തി.
വളരെ ആവേശത്തോടെയാണ് താരങ്ങൾ എല്ലാം ഒത്തുകൂടിയത്, സൗത്താഫ്രിക്ക നാഷണല്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ ബി ഡി വില്ലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായുള്ള ലോകത്തെ ഏറ്റവും വലിയ അമേച്വര്‍ ക്രിക്കറ്റ് ലീഗ് ആയ ലാസ്റ്റ് മാന്‍ സ്റ്റാന്റ്‌സുമായി സഹകരിച്ച് സി.സി.എഫ് സംഘടിപ്പിക്കുന്ന സി.സി.എഫ് പ്രീമിയര്‍ ലീഗ് ഏപ്രില്‍ 19 മുതല്‍ 25 വരെ കളമശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. സിനിമ, ടെലിവിഷന്‍, മീഡിയ, പരസ്യ മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികളും കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ടീം അംഗങ്ങളായുള്ളത്.
Leave a Reply