
പൃഥ്വിരാജ് ആഗ്രഹിച്ച് ചെന്നിട്ടും മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനാകാന്‍ ആ കുടുംബം അനുവദിക്കാതിരുന്നതിന് ഒരു കാരണമുണ്ട് ! സന്ദീപിന്റെ അമ്മ പറയുന്നു !
ചില ചിത്രങ്ങൾ ചരിത്രമായി മാറും, മറ്റുചിലത് ഹൃദയത്തോട് ചേർത്ത് നിൽക്കുന്നതാകും, എന്നാൽ ഏതൊരു ഇന്ത്യൻ പൗരൻെറയും വികാരമായി മാറിയിരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം, മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ‘മേജര്‍’. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്, മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
എന്നാൽ തുടക്കം മുതൽ നിരവധി പേര് സദീപിന്റെ ജീവചരിത്രം സിനിമ ആക്കാൻ വേണ്ടി രുപാട് പേര് സമീപിച്ചിരുന്നതായി സന്ദീപിന്റെ അമ്മ ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന് പറഞ്ഞിരുന്നു. മുമ്പ് പൃഥ്വിരാജ് നായകനായി സന്ദീപിന്റെ കഥയെത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ധനലക്ഷ്മി അമ്മ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
നടൻ പൃഥ്വിരാജ് സദീപിന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ അന്ന് ആ കുടുംബം അത് നിഷേധിച്ചു. ആ കുടുംബത്തിന്റെ അനുമതി അന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് നായകനായ ആ സിനിമ അന്ന് ഉപേക്ഷിച്ചത്. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അദിവി ശേഷും സംഘവും ‘മേജര്‍’ ചിത്രത്തിന് വേണ്ടി സമീപിച്ച്, അവര്‍ക്ക് അനുമതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു പൃഥ്വിരാജ് ചിത്രവുമായി ചിലര്‍ തങ്ങളെ സ്മീപിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ‘മേജറി’ന് അനുമതി നല്കിയ സ്ഥിതിക്ക് ഇനി അത് മാറ്റാന്‍ സാധിക്കില്ലല്ലോ എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. മേജറിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തിയത് തെലുങ്ക് താരം അദിവി ശേഷ് ആയിരുന്നു. പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായെത്തിയത്.

ചിത്രത്തിൽ സന്ദീപിന്റെ മാതാപിതാക്കളുടെ വേഷങ്ങളാണ് രേവതിയും പ്രകാശ് രാജൂം കൈകാര്യം ചെയ്തിരുക്കുന്നത്. ഇരുവരുടെയും കോംബോ ചിത്രത്തിൽ മികച്ച രീതിയില്‍ അവതരിപ്പിക്കാനായി. മകന് പട്ടാളത്തിലേക്ക് പോവുകയാണെന്ന തീരുമാനമറിഞ്ഞ അച്ഛനമ്മമാരുടെ ഭയവും, ആശങ്കയും ഇരുവരും വളരെ മനോഹരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. രേവതി അദിവി ശേഷ് കോമ്പോ സീനുകളും മികച്ചതായിരുന്നു. അമ്മയുടെ അടുത്തെത്തുമ്പോള്‍ ഉത്തരവാദിത്തങ്ങളെല്ലാം മറന്ന് കുറുമ്പും കുസൃതിയുമായുമുള്ള മകനാവുകയാണ് സന്ദീപ്.
മകന്റെ വേർപാടിൽ ഉള്ള് തകരുന്ന അമ്മായി രേവതി അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്, സന്ദീപ് മരിച്ചത് എങ്ങനെയാണെന്നല്ല, ജീവിച്ചതെങ്ങനെയാണെന്നാണ് എല്ലാവരും അറിയേണ്ടത് എന്ന പ്രകാശ് രാജിന്റെ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍.
Leave a Reply