വെടിയുണ്ടകളെ ഞാൻ ഭയന്നിട്ടില്ല പിന്നല്ലേ ഈ ഭീഷണികൾ..! ഞാന്‍ മോഹന്‍ലാലിന്റെ ചങ്കാണ്, പ്രീതി നേടേണ്ട ആവശ്യമില്ല.. എമ്പുരാന്‍ നല്ല സിനിമയല്ലെന്ന് പറഞ്ഞിട്ടില്ല മേജർ രവി !

എമ്പുരാൻ സിനിമക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല, ‘എമ്പുരാന്‍’ നല്ല സിനിമയല്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറയുന്നു. സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ ദേശവിരുദ്ധത ഉണ്ട്. സത്യാവസ്ഥ മറച്ചുപിടിച്ചിരിക്കുകയാണ്. വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. മല്ലിക സുകുമാരന്‍ പറഞ്ഞത് ഒരു അമ്മയുടെ വികാരമാണ്. വല്ലതുമൊക്കെ വിളിച്ചുപറഞ്ഞ് മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ല. ലാല്‍ മരിക്കുന്നത് വരെ തനിക്ക് കടപ്പാടുണ്ട് എന്നാണ് മേജര്‍ രവി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മല്ലിക ചേച്ചിയുടെ വാക്കുകൾ കേട്ടു, ഞാന്‍ ചേച്ചിടെ മോനെ ഒറ്റപ്പെടുത്തി, പടം നല്ലതല്ലെന്ന് പറഞ്ഞുവെന്ന്. ഞാന്‍ എവിടെയാണ് പടം നല്ലതല്ലെന്ന് പറഞ്ഞിട്ടുള്ളത്, പടം ഇറങ്ങിയ സമയത്ത് ഞാന്‍ പറഞ്ഞു, യെസ് ടെക്‌നിക്കലി ഇതൊരു ഫന്റാസ്റ്റിക് ഫിലിം ആണെന്ന്. ഇപ്പോഴും ഞാന്‍ അതില്‍ തന്നെ നില്‍ക്കുന്നു. പിന്നെ രാജ്യദ്രോഹപരമായിട്ടുള്ള കാര്യങ്ങളുണ്ട് എന്നുള്ളത് ഞാന്‍ ഇപ്പോഴും പറയുന്നു, അപ്പോഴും പറയുന്നു. അന്ന് പറഞ്ഞില്ല, കാരണം നമ്മളെ പോലുള്ള ഒരാള്‍ പടം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ആദ്യം ഇത് വല്ലതും പറഞ്ഞ് കഴിഞ്ഞാല്‍ നെഗറ്റിവിറ്റിയാണ്. അപ്പോള്‍ ഞാനായിട്ട് ഒരു ഇനിഷ്യേറ്റീവും എടുക്കണ്ട, ഞാനായിട്ട് ഒരു സംഭവും ട്രിഗര്‍ ചെയ്യണ്ട എന്ന് കരുതി. പക്ഷെ ജനങ്ങള്‍ ഇളകിയപ്പോള്‍, ഇപ്പോഴും ഞാന്‍ അതിനെ കുറിച്ച് അധികം പറഞ്ഞിട്ടില്ല. ഞാന്‍ എവിടെയാണ് പറഞ്ഞത് പടം കൊള്ളൂല്ലാന്ന്.

എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം എനിക്കില്ല. 94 മാര്‍ച്ച് 13 തൊട്ടുള്ള ബന്ധമാണ് അത്. പടം ചെയ്താലും അല്ലെങ്കിലും അത് അവിടെ നിക്കും. മരിക്കുന്നത് വരെ അത് പോലെ തന്നെ നിക്കും. ലാല്‍ മരിക്കുന്നത് വരെ എനിക്കൊരു കടപ്പാടുണ്ട്. കാരണം കീര്‍ത്തിചക്ര എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാല്‍ ആണ്. അത് ഈ ആന്റണി പെരുമ്പാവൂര്‍ ഒന്നും പ്രൊഡ്യൂസ് ചെയ്തിട്ടില്ല. പ്രൊഡ്യൂസ് ചെയ്തത് ആര്‍ബി ചൗധരി സാറാണ്. എനിക്ക് ആ രണ്ട് പേരോടും മാത്രമേ കടപ്പാടുള്ളു. അതുകൊണ്ട് ആര് എന്ത് പറയുന്നു എന്നതില്‍ എനിക്ക് അലട്ടല്‍ ഇല്ല.

സിനിമ കൊള്ളില്ല എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, മോഹന്‍ലാലിന്റെ ഫാന്‍സ് എത്തി, മേജര്‍ രവി ആരാണ് എന്ന് ചോദിച്ചു. മേജര്‍ രവി ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിന്റെ ചങ്ക് തന്നെയാണ്. മോഹന്‍ലാലിന് വേണ്ടെങ്കിലും ഇല്ലെങ്കിലും ശരി, ഞങ്ങളുടെ സൗഹൃദം അളക്കാൻ ആരും വരണമെന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *