
ഉണ്ണി മുകുന്ദൻ മേജർ രവിയെ എടുത്തിട്ട് ഇടിച്ചു, മുക്കി എന്നൊക്കെ പറഞ്ഞ് വാർത്തകൾ വരുന്നുണ്ട് ! ഉണ്ണിയുടെ വിഷയത്തിൽ പ്രതികരിച്ച് മേജർ രവി !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാര്യമായ ചർച്ച നടക്കുന്നത് ഉണ്ണി മുകുന്ദനും മാനേജറും തമ്മിലുള്ള വഴക്കിനെ കുറിച്ചാണ്, മാനേജർ വിപിൻ നിയമപരമായി മുന്നോട്ട് പോകുമ്പോൾ ഇത് തികച്ചും കള്ള കേസാണ് എന്നാണ് ഉണ്ണി പറയുന്നത്, ഈ സമയം ഉണ്ണി മുമ്പ് മേജർ രവിയെ ഇടിച്ചിരുന്നു എന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്, ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് മേജർ രവി.
മേജർ രവി, ഉണ്ണി മുകുന്ദനെ പിന്തുണച്ചാണ് സംസാരിക്കുന്നത്, അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ, ഞാനറിയുന്ന ഒരു ഉണ്ണിയുണ്ട്. പത്ത് ഇരുപത് വർഷം മുമ്പേ 21000 രൂപ അഡ്വാൻസ്, കൊടുത്തിട്ട് അദ്ദേഹവുമായി ഒരു സിനിമയ്ക്കു കരാർ ഒപ്പിട്ട വ്യക്തിയാണ് ഈ മേജർ രവി. അന്ന് ഈ ഉണ്ണി മുകുന്ദനെ ആരും അറിയുക പോലുമില്ലായിരുന്നു. ‘മാടക്കൊല്ലി’ എന്നൊരു സിനിമയായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. പക്ഷേ പല കാരണങ്ങളാൽ ആ സിനിമ നടന്നില്ല. അതിനുശേഷം പലയിടത്തും ഉണ്ണി മുകുന്ദൻ, മേജർ രവിയെ എടുത്തിട്ട് ഇടിച്ചു, മുക്കി എന്നൊക്കെ പറഞ്ഞ് വാർത്തകൾ വന്നു. അതെല്ലാം വളരെ സന്തോഷത്തോടെ നിങ്ങൾ പബ്ലിഷ് ചെയ്തു.
എനിക്ക് പറയാനുള്ളത്, നമ്മൾ ഒരു വാർത്ത കേൾക്കുമ്പോള്‍ പെട്ടന്ന് എടുത്തുചാടരുത്. ഉണ്ണി ഇടിച്ചു എന്നു പറയുമ്പോൾ ചിലപ്പോൾ ഇടിച്ചിട്ടുണ്ടാകും. പക്ഷേ അതിന്റെ കാരണമെന്തെന്ന് നിങ്ങൾക്കാർക്കും അറിയില്ല. അത് വിടൂ. സംഭവം അറിഞ്ഞ ഉടനെ ഞാൻ ഉണ്ണിയെ വിളിച്ചിരുന്നു, അവൻ ഫോൺ എടുത്തില്ല. അവനറിയാം ഞാൻ വിളിച്ചാൽ എന്താണ് സംസാരിക്കുക. കണ്ണാടി മാത്രമാണ് പൊട്ടിച്ചതെങ്കിൽ അതു മാത്രമേ സംഭവിച്ചു കാണൂ. ഉണ്ണി, മിഷൻ 90 ഡേയ്സ് സിനിമയുടെ സമയത്ത് എനിക്ക് മമ്മൂക്ക തന്നൊരു കണ്ണാടിയുണ്ട്. ഞാനത് ധരിച്ചുവരുമ്പോൾ പറയാം, അതു പൊട്ടിക്കല്ലേ.

എന്നെ എന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന് ചീത്ത പറയുന്ന ഒരുപാട് പേരുണ്ട്. അവരുടെയൊന്നും മുഖം വ്യക്തമല്ല. പക്ഷേ നേരിട്ടു വന്നൊരാൾ ഇങ്ങനെ ചീത്ത പറഞ്ഞാൽ ഞാൻ അടിക്കും. അതുകൊണ്ട് നിങ്ങളാരും നേരിട്ടു വന്ന് ചീത്ത വിളിക്കുകയുമില്ല. അതുപോലെ ഉണ്ണി മുകുന്ദനെ തെറി വിളിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല, എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഞാൻ അടിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞല്ലോ. കാരണം ചാർജ് ഷീറ്റ് വന്നു കഴിഞ്ഞാൽ അടിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ എന്തു തന്നെയായാലും കോടതിയിലെത്തി നമ്മൾ അത് സ്ഥിരീകരിക്കണം.
ഉണ്ണി മുകുന്ദൻ, എന്ന വ്യക്തി ഒരു ബിജെപിക്കാരനോ ആർഎസ്എസുകാരനോ അല്ല, അദ്ദേഹത്തിന് ഒരു പാർട്ടി മെംബർഷിപ്പും ഇല്ല. എനിക്ക് ഉണ്ണിയെ സംരക്ഷിക്കേണ്ട ബാധ്യതയുമില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് തമാശയായിട്ടാണ് തോന്നിയത്. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് ഞാൻ അവനെ വിളിക്കുക. ഞാനൊരാളെയും പിന്തുണയ്ക്കുകയല്ല. ഉണ്ണിക്ക് 37 വയസ്സായി, അതിന്റെ ഒരു പക്വത കാണിക്കണം. വിപിനും നാൽപതിനടുത്ത് പ്രായം ഉണ്ടാകും. രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകാം എന്നും മേജർ രവി പറയുന്നു.
Leave a Reply