
അച്ഛന്റെ സിനിമയിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ! പക്ഷെ അത് ആർക്കും അറിയില്ല ! ആ രഹസ്യം മാളവിക ജയറാം പറയുന്നു !
നമുക്ക് വളരെ പ്രിയങ്കരരായ താര കുടുംബമാണ് ജയറാമിന്റേത്. പാർവതിയും ജയറാമും, കണ്ണനും ചക്കിയുമെല്ലാം നമ്മുടെ ആരൊക്കെയോ ആണെന്ന തോന്നലാണ് മലയാളി പ്രേക്ഷകർക്ക്. ഏറെ നാളുകൾക്ക് ശേഷം ഇപ്പോഴിതാ സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ജയറാം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. മകൾ എന്ന ചിത്രം നാളെ റിലീസാണ്. കാളിദാസ് ഇതിനോടകം സിനിമ രംഗത്ത് സജീവമാണ്. എന്നാൽ മകൾ മാളവിക ഇതുവരെ സിനിമ രംഗത്തേക്ക് ചുവട് വെച്ചിരിരുന്നില്ല.
ആ ചോദ്യം എപ്പോഴും താര കുടുംബത്തിന്റെ നേർക്ക് ഉയർന്നിരുന്നു, മാളവിക എപ്പോഴാണ് സിനിമ രംഗത്തേക്ക് എത്തുന്നത് എന്ന്, ഇപ്പോഴിതാ ആ ചോദ്യത്തിന് മാളവിക പറഞ്ഞ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. താന്‍ നേരത്തെ തന്നെ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്ക്കധികം ആ കാര്യമറിയില്ലെന്നും മാളവിക പറയുന്നു. രേഖാ മേനോനുമായിട്ടുള്ള അഭിമുഖത്തിലാണ് താനഭിനയിച്ച ചിത്രത്തെ പറ്റി മാളവിക പറഞ്ഞത്. ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആര്‍ക്കുമറിയില്ല. സത്യന് അങ്കിള്‍ തന്നെയാണ് എന്നെ സിനിമയില്‍ പരിചയപ്പെടുത്തിയത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ഞാനുമുണ്ടായിരുന്നു.

അപ്പോൾ സത്യൻ അന്തിക്കാട് ആ സംഭവം വിവരിച്ചു. ആ ചിത്രം ഒന്ന് റിവൈന്റ് ചെയ്ത് കണ്ട് നോക്കിയാല്‍ ചക്കിയുടെ അഭിനയം മനസിലാവും. അതില്‍ ജയറാമും സൗന്ദര്യയും ട്രെയിനിലുള്ള സീനുകള്‍ മദ്രാസില്‍ സെറ്റിട്ട് ഷൂട്ട് ചെയ്യുമ്പോള്‍ അവിടേയ്ക്ക് കണ്ണനും ,ചക്കിയും, പാര്‍വതിയും വന്നിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു കണ്ണന് ഇവിടെയുള്ള നിലയ്ക്ക് അവന് ഈ സീനില്‍ പാസ് ചെയ്ത് പോയിക്കോട്ടെ എന്ന്. ഒരു ട്രെയ്നില്‍ യാത്രക്കാര്‍ പാസ് ചെയ്ത് പോകാറുണ്ടല്ലോ. അതില്‍ ചക്കിയെയും കയറ്റി.
ആ സീനിൽ കാളിദാസ് ച,ക്കി… വാ.. എന്ന് പറഞ്ഞിട്ട് എന്നെ പിടിച്ച് കൊണ്ട് പോകുന്ന ഒരു സീനുണ്ട്. ആ രംഗത്തിൽ രണ്ട് കുട്ടികള്‍ പാസ് ചെയ്യുന്നുണ്ട് എന്ന് സത്യൻ പറയുമ്പോൾ ചക്കി പറയുന്നുണ്ട്, അതിൽ കണ്ണൻ ഉണ്ടായിരുന്നത് കൊണ്ട് എന്റെ ഡയലോഗും കൂടി പോയി കിട്ടി, അന്ന് അവൻ വലിയ എക്സ്പീരിയന്‍സ് ആക്ടര്‍ അത് കൊണ്ട് എന്നെ പിന്തുടര്ന്ന് വന്നാല്‍ മതി, എന്റെ ടൈമിംഗില്‍ നീങ്ങിയേക്ക് ചക്കി. എല്ലാം ഞാന്‍ ഏറ്റു എന്നൊക്കെ അവന് പറഞ്ഞു. അങ്ങനെ ആ സീന്‍ ഞങ്ങള്‍ ചെയ്തു എന്നും ഏറെ രസകരമായി ചക്കി പറയുന്നു.
കൂടാതെ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ നായികമായി ആദ്യം വിളിച്ചത് മാളവികയെ ആയിരുന്നു, പക്ഷെ ഇപ്പോൾ തനിക്ക് അഭിനയിക്കാൻ തോന്നുന്നില്ല എന്ന് പറഞ്ഞ് ആ അവസരം വേണ്ടന്ന് വെച്ചു, ശേഷമാണ് അത് കല്യാണി ചെയ്തത് എന്നും ജയറാം പറയുന്നു.
Leave a Reply