
ഒടുവില്‍ അത് സംഭവിക്കുന്നു ! ഏവരും കാത്തിരുന്ന ആ സന്തോഷ വാർത്ത പങ്കുവെച്ച് മാളവിക ജയറാം ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു താര കുടുംബമാണ് ജയറിമിന്റേത്. ഇന്നും മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന താര ജോഡികളാണ് ജയറാമും പാർവതിയും. പാർവതിയും ജയറാമും, കണ്ണനും ചക്കിയുമെല്ലാം നമ്മുടെ ആരൊക്കെയോ ആണെന്ന തോന്നലാണ് മലയാളി പ്രേക്ഷകർക്ക്. ഏറെ നാളുകൾക്ക് ശേഷം ഇപ്പോഴിതാ സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ജയറാം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. മകൾ എന്ന ചിത്രം നാളെ റിലീസാണ്. കാളിദാസ് ഇതിനോടകം സിനിമ രംഗത്ത് സജീവമാണ്. ബാലതാരമായി അരങ്ങേയി കാളിദാസ് പിന്നീട് നായകനായി തിരിച്ചെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി സജീവമാണ് കാളിദാസ്. എന്നാൽ മകൾ മാളവിക ഇതുവരെ സിനിമ രംഗത്തേക്ക് ചുവട് വെച്ചിരിരുന്നില്ല.
ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ അരങ്ങേറ്റമാണ് മാളവികയുടേത്. ആ ചോദ്യം എപ്പോഴും ആരാധകർ ചോദിച്ചിരുന്നു, താരപുത്രിക്ക് ഇതിനോടകം ഒരുപാട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു. സിനിമയുടെ കഥയൊക്കെ കേട്ടുവെങ്കിലും താന്‍ നായികയായി അഭിനയിക്കാനായിട്ടില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. അതിന് ശേഷമായാണ് ചിത്രത്തിലേക്ക് കല്യാണി പ്രിയദര്‍ശനെത്തിയത്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ഏവരുടെയും ആ കാത്തിരിപ്പിന് അവസാനം വന്നിരിക്കുകയാണ്. താര കുടുബം ആ സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

കാത്തിരിപ്പിനൊടുവിലായി താനും ഈ മേഖലയില്‍ അരങ്ങേറുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മാളവിക ജയറാം. മ്യൂസിക് ആല്‍ബത്തിലൂടെയായാണ് മാളവിക അരങ്ങേറുന്നത്. മായം സെയ്തായ് പൂവേ എന്ന വീഡിയോയിലാണ് താരപുത്രി അഭിനയിച്ചിട്ടുള്ളത്. മ്യൂസിക് വീഡിയോയുടെ പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ മാളവിക പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ടവരെല്ലാം മാളവികയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ജയറാമും സോഷ്യല്‍മീഡിയയിലൂടെയായി മകള്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.
ഞങ്ങളുടെ ഇളയ മകൾ ചക്കിയും ഏവരും ആഗ്രഹിച്ചത് പോലും എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ തുടക്കം കുറിക്കുകയാണ്, ചക്കുമ്മയെക്കുറിച്ച് അഭിമാനം എന്ന് പറഞ്ഞായിരുന്നു ജയറാം മ്യൂസിക് ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഒരുപാട് അവസരങ്ങൾ വന്നിരുന്നു പക്ഷെ അതെല്ലാം വേണ്ടെന്ന് വെക്കുക ആയിരുന്നു. ഇപ്പോള്‍ ഇഷ്ടം പോലെ കഥകള്‍ കേള്‍ക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നുമായിരുന്നു മാളവിക പറഞ്ഞത്. വിജയ് യുടെ കട്ട ഫാനായ മാളവിക മലയാളത്തില്‍ ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണിഎന്നും യുവ നടന്മാരിൽ തനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തെ ആണെന്നും ചക്കി എന്നായിരുന്നു താരപുത്രി പറഞ്ഞത്. അത്കൊണ്ട് തന്നെ ഇനി അതികം വൈകാതെ ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ..
Leave a Reply