
മാളികപ്പുറം ജൂറി കണ്ടില്ലെന്ന് നടിച്ചു ! മാളികപ്പുറത്തിന് പുരസ്കാരം ലഭിക്കാത്തത് ഒരു അത്ഭുതമായി തോന്നുന്നു ! വിമർശനവുമായി ആരാധകർ !
ഇന്ന് 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുകയാണ്. മികച്ച നടിയായി വിൻസി അലോഷ്യസും, മികച്ച ചിത്രമായി നൻപകൽ നേരത്ത് മയക്കം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങൾക്ക് പുരസ്കാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ മാളികപ്പുറം സിനിമയെ ജൂറി പരിഗണിക്കാതിരുന്നതും സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്ത്തുന്നു. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങൾക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഒരുപക്ഷം ആരാധകരുടെ അഭിപ്രായം. ഈ കൂട്ടർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. അവരുടെ വാക്കുകൾ ഇങ്ങനെ..
കൊറോണ പ്രതിസന്ധിക്ക് ശേഷം മലയാള സിനിമ വ്യവസായത്തെ നിലനിർത്താനും കുടുംബ പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് കൊണ്ടുവരാനും മാളികപ്പുറം എന്ന ചിത്രം വഹിച്ച പങ്ക് വളരെ വലുതായിരുന്നു എന്നും, മാളികപ്പുറം എന്തുകൊണ്ടും ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരത്തിന് അർഹമായിരുന്നു. 2022-ലെ നൂറ് കോടി ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു മാളികപ്പുറം എന്നും ഈ കൂട്ടർ അഭിപ്രായ പെടുന്നു. ജനപ്രിയ ചിത്രം എന്നതിലുപരി സിനിമാ പ്രേമികൾ മാളികപ്പുറത്തിന് പ്രതീക്ഷിച്ചിരുന്ന പുരസ്കാരങ്ങൾ ബാലതാരങ്ങൾക്കുള്ളതായിരുന്നു. ചിത്രത്തിൽ കല്യാണിയായി വേഷമിട്ട ദേവനന്ദയും ശ്രീപഥ് ആയി വേഷമിട്ട പിയുഷ് ഉണ്ണിയും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്.

സിനിമ കണ്ടിറങ്ങിയവരാനും ദേവാനന്ദയെ മറക്കില്ല എന്നും, അത്രയും അസാധ്യ പ്രകടനം കാഴ്ചവെച്ച കുട്ടിക്ക് മികച്ച ബാല താരത്തിനുള്ള അവാർഡ് ലഭിക്കുമെന്നും അന്ന് സിനിമാണ് കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു, ദേവനന്ദയുടെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി കാണാതെ പോയത് രാഷ്ട്രീയം കൊണ്ട് മാത്രമാണെന്നും ഒരു വിഭാഗം സിനിമാ പ്രേമികൾ ആരോപിക്കുന്നു. ഇടത് രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത ജൂറിക്ക് മാളികപ്പുറത്തെ തിരസ്കരിച്ചേ മതിയാകൂ എന്നും ജനങ്ങളുടെ മനസ്സിൽ മാളികപ്പുറത്തിന് സ്ഥാനം ലഭിച്ചു കഴിഞ്ഞുവെന്നും ആരാധകർ അവകാശപെടുന്നു. അതുപോലെ തന്നെ കലയിൽ രാഷ്ട്രീയം കലരുമ്പോൾ കലയുടെ യഥാർത്ഥ സൗന്ദര്യം മങ്ങുമെന്നും, ഇത് രാഷ്ട്രീയ പ്രേരിതമായതുകൊണ്ടാണ് ചിത്രം അവാർഡ് കിട്ടാതെ പോയതെന്നും ഇവർ പറയുന്നു.
Leave a Reply