
അയ്യപ്പനായി ഞാൻ ആദ്യം മനസ്സിൽ കണ്ടത് ദിലീപേട്ടനെ ആയിരുന്നു ! പക്ഷെ ചെയ്യാൻ പറ്റില്ലെന്ന് അദ്ദേഹം തീർത്തും പറഞ്ഞു ! വെളിപ്പെടുത്തി സംവിധായകൻ !
ദിലീപിന് ഇപ്പോൾ സിനിമ രംഗത്ത് സജീവമല്ലെങ്കിൽ കൂടിയും അദ്ദേഹം ഒരു സമയത്ത് മലയാള സിനിമയുടെ തന്നെ ജനപ്രിയ നടനായിരുന്നു. മാളികപ്പുറം സിനിമയുടെ സംവിധായകൻ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചുകള്‍ ഏറ്റവും പിറകില്‍ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാന്‍. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയില്‍ എത്തിച്ചത്.
എന്റെ ഒരു കഥ ദിലീപേട്ടൻ കേൾക്കണം, എന്നത് വലിയൊരു ആഗ്രഹമായിരുന്നു, സത്യത്തില്‍ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ അയ്യപ്പനായി മനസ്സില്‍ കണ്ടത് ദിലീപേട്ടനെയാണ്. ദിലീപേട്ടനെ മനസ്സില്‍ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ല. മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ തിയറ്ററിലേക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിനാണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ് എന്നാണ് അഭിലാഷ് പിള്ള പറയുന്നത്.

പഴയതിലും ആവേശത്തോടെ അദ്ദേഹം മലയാള സിനിമയിൽ സജീവമാകുന്നത് കാണാനാണ് നിന്നെ പോലെ ഉള്ള ആളുകൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വേദിയിൽ പറഞ്ഞു, ശേഷം ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. കഴിഞ്ഞ പത്ത് ഇരുപത്തിയെട്ട് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കൈയ്യടി അതാണ് ഇന്നും എന്നെ വീഡ നിർത്തുന്നത്. പിന്നെ ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് ഇത്രയും സിനിമ നിർമ്മിക്കുന്ന എന്റെ നിർമ്മാതാക്കൾ, സംവിധായകരേയും കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് ഈ ഞാൻ.
ഇത്രയും, കാലം ഞാൻ ഒരുപാട് ,ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞകുറേക്കാലമായി ഞാൻ കുറെ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയിൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ ഞാൻ വീണ്ടുമതിനു ശ്രമിക്കും. സ്ട്രെസ് ഒഴിവാക്കാൻ വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പറയാറുണ്ട്. ഇനിയും അതുപോലെ നിങ്ങളെ ചിരിപ്പിക്കുന്ന സിനിമകളുമായി ഞാൻ എത്തും, എനിക്ക് നിങ്ങളുടെ ആ പഴയ ദിലീപാകണം എന്നും അദ്ദേഹം പറയുന്നു.
Leave a Reply