
അലംകൃതയെ അംബാനി സ്കൂളിൽ ചേർത്തതോടെ ഞാൻ പിണങ്ങി, അവിടെ പഠിച്ചവരാണോ ഇവിടെ ലോകത്തുള്ള മഹാന്മാരെന്നൊക്കെ…! മല്ലിക സുകുമാരൻ !
ഇന്ന് മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര കടുംബമാണ് മല്ലിക സുകുമാരന്റേത്. തന്റെ മക്കളെ കുറിച്ചും കൊച്ചുമക്കൾ കുറിച്ചും എപ്പോഴും അഭിമുഖങ്ങളിൽ മല്ലിക സംസാരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പൃഥ്വിയുടെ മകൾ അലംകൃതയെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജും കുടുംബവും മുംബയിലേക്ക് താമസം മാറിയതോടെ കൊച്ചുമകളായ അലംകൃതയെ മിസ് ചെയ്യുകയാണെന്ന് മല്ലിക സുകുമാരൻ. മുംബയിലേക്ക് പൃഥ്വിയും കുടുംബവും താമസം മാറിയതോടെ കൊച്ചുമകളെ ഫോൺ വിളി മാത്രമേ ഉള്ളൂവെന്നും കണ്ടിട്ട് കുറേ നാളായെന്നും മല്ലിക പറഞ്ഞു.
കൊച്ചിയിൽ ഉണ്ടായിരുന്നത് വരെ അലംകൃത അച്ചമ്മയുമായി അടുത്തുനിൽക്കുകയായിരുന്നു. ഇപ്പോ ഒരു പരീക്ഷ എഴുതി അംബാനിയുടെ സ്‌കൂളിൽ അഡ്മിഷൻ കിട്ടി അങ്ങ് പോയി. ഇതോടെ ഞാൻ പിണങ്ങിയിരിക്കുകയാണ്. അവിടെ പഠിച്ചവരാണോ ഇവിടെ ലോകത്തുള്ള മഹാന്മാരെന്നൊക്കെ പറഞ്ഞ് ഞാൻ എന്റെ സങ്കടം പറയും. അല്ലാതെ കുറ്റപ്പെടുത്തുകയല്ല. പിള്ളേരെ കാണാൻ പറ്റാത്ത പ്രയാസം എനിക്കുണ്ട്.

അപ്പോഴെല്ലാം ഞാൻ പറയും, ലോകത്തുള്ള എത്രയോ മിടുക്കന്മാരൊക്കെ മലയാളികളാണ്. ഈ സ്‌പേസിൽ പോയവരൊക്കെ അംബാനിയുടെ സ്‌കൂളിൽ പഠിച്ചതാണോ, അതൊക്കെ ഇപ്പോ വന്നതല്ലേ എന്നൊക്കെ ഞാൻ പറയും. അപ്പോൾ പൃഥ്വി പറയും, ഇല്ല അമ്മേ, ഇപ്പോൾ കുറേ വർക്കുകളൊക്കെ ബോംബെയിൽ അല്ലേ, അതൊക്കെ കഴിയുമ്പോൾ ഞങ്ങൾ ഇങ്ങു വരും. പിന്നെ സുപ്രിയയ്ക്കും അവിടെ ഇഷ്ടമാണ്. പുള്ളിക്കാരിയും അവിടെ അല്ലേ ജീവിച്ചതൊക്കെ. അമ്മയുടെ അടുത്ത് കുഞ്ഞിനെ കൊടുത്ത് പോകുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞാണ് കുഞ്ഞിനെ അവിടെ ചേർത്തത്.
പക്ഷെ പ്രാർത്ഥനയും നക്ഷത്രയും ഇവിടെ ഉണ്ട്, കൊച്ചുമക്കളിൽ എന്റെ പ്രിയപ്പെട്ടവൾ നക്ഷത്രയാണ്. അലംകൃതയെ ഫോണിൽകൂടെയുള്ള വിളിയേ ഉള്ളൂ. ‘ഹായ് അച്ചമ്മാ’, ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ച് കാലമായി, ഈ പ്രായത്തിലൊക്കെ നമുക്ക് സന്തോഷം കൊച്ചുമക്കളെ കാണുന്നതും അവരുടെ ഒപ്പം സമയം ചിലവിടുന്നതുമാണ് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
Leave a Reply