
ദിലീപ് അല്ലെങ്കിൽ പിന്നെ ആര് ? ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു ! മല്ലികയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
നിരവധി ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. പ്രിത്വിരാജിനും പ്രിത്വിരാജിനും ആരാധകർ ഇന്നേറെയാണ്. തന്റെ മക്കളുടെയും മരുമക്കളുടെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മല്ലിക ഇടക്കെല്ലാം എത്താറുണ്ട്. പല കാര്യങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് മല്ലിക. താരത്തിന്റെ പല തുറന്ന് പറച്ചിലുകളും ഏറെ വാർത്താ പ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഈ സംഭവത്തിന്റെ പിന്നില്‍ ആരാണെന്നും എന്തുകൊണ്ടാണെന്നും കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതി ന്യായവ്യവസ്ഥ ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു, അതാണ് എനിക്ക് അറിയേണ്ടത്, ആ കുറ്റക്കാരൻ ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്… ഇക്കാര്യങ്ങളാണ് അറിയേണ്ടതെന്നും മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ഇവിടുത്തെ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മല്ലിക പറയുന്നു.
നമ്മുടെ കുടുബത്തിലും പെണ്മക്കൾ ഇല്ലേ, അവർക്കും നാളെ ആതാമാഭിമാനത്തോടെയും ധൈര്യത്തോടെയും പുറത്ത് ഇറങ്ങി നടക്കേണ്ടതാണ്. നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ പാടെ തുടച്ചുനീക്കുന്ന രീതിയിലുള്ള ശിക്ഷാവിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നാളെ നമ്മൾ നമ്മുടെ പെണ്‍കുട്ടികളെ പുറത്തിറക്കിവിടുന്നത് എന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു.

അതുപോലെ തന്റെ കുടുംബ വിശേഷങ്ങളും മല്ലിക പറയുന്നുണ്ട്. സാധാരണ കൊണ്ടുവരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തയ ഒരു അമ്മായി അമ്മയാണ് ഞാൻ. ഞാൻ അവരുടെ ഒരു കാര്യങ്ങളിലും ഇടപെടാറില്ല. രണ്ടുപേരും എനിക്ക് സാരിയും സ്വർണ്ണവും എല്ലാം സമ്മാനമായി നൽകാറുണ്ട്. സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവരെല്ലാം. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് പോവാറുണ്ട്. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്സാപില്‍ മെസേജ് അയയ്ക്കാറുണ്ട്.
അവന്റെ അച്ഛന്റെ അതേ സ്വഭാവമാണ് രാജുവിന്, ക്ഷമ കുറവാണ്, അവനൊരു കാര്യം വിചാരിച്ചാല്‍ അത് നന്നായി നടക്കണം. സുകുവേട്ടനും അങ്ങനെ ആയിരുന്നു. മകളും മകളും തമ്മിലുള്ള ഗുസ്തിയില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ കാണുമ്പോള്‍ നല്ല സ്നേഹത്തിലാണ്. അതാണ് ഞാന്‍ കൂടെത്താമസിക്കാത്തത്. താമസിച്ചാല്‍ വല്ല ഗുസ്തിയും കാണേണ്ടി വന്നാലോ. ഇതിപ്പോ അവര്‍ ഇടയ്ക്ക് വരുന്നു, ഒന്നിച്ച് സമയം ചെലവഴിക്കുന്നു.ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല. ഞാന്‍ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല എന്നും മല്ലിക പറയുന്നു.
Leave a Reply