
സുപ്രിയയുടെ സൗന്ദര്യമല്ല ഞാൻ നോക്കിയത് ! മരുമക്കളില്‍ ആരെയാണ് കൂടുതലിഷ്ടമെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മല്ലിക സുകുമാരന്‍!
മല്ലിക സുകുമാരനും അവരുടെ കുടുംബവും ഇന്ന് പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്, പല തുറന്ന് പറച്ചിലുകളൂം ഏറെ ശ്രദ്ധ നേടിയിരുന്നു, പല ശ്കതമായ തുറന്ന് പറച്ചിലും നടത്തിയിട്ടുള്ള മല്ലിക തനറെ കുടുംബത്തെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്. അത്തരത്തിൽ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും മല്ലിക പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെയാണ്. ആരെയെങ്കിലും പ്രണയിച്ച് വിവാഹം കഴിക്കാന്‍ നോക്കുമ്പോള്‍ പ്രശ്നമായി നിന്നാല്‍ നിങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ചോദിച്ചേക്കും. അമ്മയ്ക്കുണ്ടായിരുന്ന എല്ലാ കുഴപ്പങ്ങളും മാറ്റിവെച്ച് അച്ഛന് എന്ന് പറയുന്ന വ്യക്കി അമ്മയെ രക്ഷിച്ചു. അമ്മയ്ക്കൊരു ജീവിതം തന്നു. രണ്ട് പൊന്നുമക്കളെ തന്നു.
നിങ്ങൾക്ക് പ്രണയം വല്ലതും ഉണ്ടെകിൽ എന്നോട് പറയണം. നിങ്ങളുടെ അച്ഛന് നമ്മുടെ കൂടെയില്ല, അതുകൊണ്ടുതന്നെ അമ്മയ്ക്കൊന്ന് മാനസികമായി തയ്യാറെടുക്കണം. പൈസ ഒരു പ്രശ്നമല്ല, കല്യാണം കഴിച്ചതിന്റെ പേരില്‍ ഒരു നയാപൈസ ഈ വീട്ടില്‍ കൊണ്ടുവരേണ്ട. പിന്നെ അവരുടെ അച്ഛനും അമ്മയുമൊക്കെ വല്ലതും കൊടുക്കുന്നുണ്ടേല്‍ അതൊക്കെ ആയിക്കോട്ടെ. നിങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ച ജീവിത പങ്കാളിയെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ജീവിതം നിങ്ങളുടേതാണ് നിങ്ങളാണ് തീരുമാനിക്കുന്നതും തിരഞ്ഞെടുക്കുന്നതും.
എന്റെ സീരിയലായ പെയ്യ്തൊഴിയാതെ അതിന്റെ ലൊക്കേഷനിൽ ഇന്ദ്രൻ വരാറുണ്ടായിരുന്നു. അവിടെ വെച്ചാണ് അവൻ പൂർണിമയെ കാണുന്നത്. പിന്നെ ഇടക്ക് അവൾ വീട്ടിൽ വരാറുണ്ടായിരുന്നു, ഒരുവര്‍ഷമൊക്കെ കഴിഞ്ഞപ്പോഴാണ് ഇന്ദ്രജിത്ത് പൂര്‍ണിമയുടെ കാര്യം പറയുന്നത്. പഠിത്തം കഴിഞ്ഞ് ഒരു ജോലി ആയിട്ട് ആലോചിക്കാം എന്നായിരുന്നു എന്റെ ,മറുപടി. പൃഥ്വിയും അതേ പോലൊക്കെ തന്നെയായിരുന്നു കല്യാണം. സിനിമയിൽ ഒരുപാട് ഗോസിപ്പുകൾ കേൾക്കുമ്പോൾ അവൻ എന്നോട് പറഞ്ഞു അമ്മ ഇതൊന്നും കേൾക്കേണ്ട എനിക്ക് ഏതെങ്കിലും കുട്ടിയെ ഇഷ്ടപെട്ടാൽ അത് ഞാൻ അപ്പോൾ അമ്മയോട് പറഞ്ഞിരിക്കുമെന്ന്.

അവന്റെ ആ വാക്കിൽ എനിക്ക് വിശ്വാസമായിരുന്നു. അന്ന് സുപ്രിയ എന്‍ടിവിയിലായിരുന്നു എന്ന് തോന്നുന്നു. അച്ഛനും അമ്മയും ഡല്‍ഹിയിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഫോണില്‍ വിളിച്ചിരുന്നു. പാലക്കാട് വന്ന സമയത്ത് മോള് എന്നെ കാണാന്‍ വന്നിരുന്നു. നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല താന്‍ നോക്കിയതെന്നും മല്ലിക പറഞ്ഞിരുന്നു. ഇവരുടെ സ്വഭാവം എനിക്ക് കൃത്യമായി അറിയാം. എല്ലാ സ്വാതന്ത്ര്യം കൊടുത്താലും രാജു ഏല്‍പ്പിക്കുന്ന ജോലി പെര്‍ഫെക്ടായി ചെയ്തോളണം അതുകൊണ്ട് സുപ്രിയ ഒന്നും നാളത്തേക്ക് എന്ന് മാറ്റിവെക്കില്ല.
ഇന്ദ്രനെ എങ്ങനെ മാനേജ് ചെയ്യണമെന്നുള്ളത് പൂര്‍ണിമയ്ക്ക് കൃത്യമായി അറിയാം. മക്കളുടെ കാര്യം, ബോട്ടീക്കിന്റെ കാര്യങ്ങളും എല്ലാം വളരെ മനോഹരമായി അവൾ മാനേജ് ചെയ്യും. ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ. രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്, നാലുപേരും എന്റെ മക്കളാണ്, പിന്നെ ഇപ്പോൾ കൊച്ചു മക്കളാണ് എന്റെ ലോകമെന്നും മല്ലിക പറയുന്നു.
Leave a Reply