സുപ്രിയയോടാണോ പൂര്‍ണിമയോടാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിനു മല്ലികയുടെ മറുപടി ! അമ്മക്ക് നല്ല ഭാവി ഉണ്ടെന്ന് പൃഥ്വിരാജൂം !

മല്ലിക സുകുമാരൻ എപ്പോഴും തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ പുതിയതായി നൽകിയ ഒരു അഭിമുഖത്തിൽ മല്ലിക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ബ്രോഡാഡി എന്ന ചിത്രത്തിൽ എനിക്കും ഒരു വേഷമുണ്ട് എന്ന് രാജു പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി, അതും എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലിൻറെ അമ്മയായി അഭിനയകിക്കണമെന്നത്. എന്നാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ ഏറെ രസകരമായ ഒരു നിമിഷം എന്ന് പറയുന്നത് ഇതാണ്…

ഞാനും ലാലും തമ്മിലുള്ള ഒരു സീൻ എടുത്ത ശേഷം മോണിറ്ററിൽ നോക്കി രാജു പറഞ്ഞു, ഈ അമ്മച്ചിക്ക് ഭാവിയുണ്ടെന്നായിരുന്നുഅവന്റെ മകന്റെ കമന്റ്. തൊട്ടുപുറകില്‍ സുകുവേട്ടന്റെ ഫോട്ടോയുണ്ടായിരുന്നു. എല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്നായിരുന്നു ഞാന്‍ അപ്പോൾ അവനോട് പറഞ്ഞത്. നല്ലൊരു മകനാണ് അവന്‍. എന്റെ കണ്ണ് നിറഞ്ഞാല്‍ രണ്ടാള്‍ക്കും വിഷമമാവും. പറയാതെ തന്നെ എന്റെ വിഷമങ്ങള്‍ മനസിലാക്കുന്നവരാണ് മക്കള്‍. ഞാനൊരു കാര്യം പറഞ്ഞിട്ട് ഇന്നുവരെ മക്കള്‍ നോ പറഞ്ഞിട്ടില്ല. എന്നും അവര്‍ എനിക്കൊപ്പം ഇതുപോലെ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

അതുപോലെ മരുമക്കളെ കുറിച്ചുള്ള ചോദ്യം പൂർണിമയെ ആണോ അതോ സുപ്രിയയെ ആണോ കൂടുതൽ ഇഷ്ടം എന്നായിരുന്നു, അതിനു മല്ലികയുടെ മറുപടി ഇങ്ങനെ, ഇടത്തേ കണ്ണിനോടോ വലത്തേ കണ്ണിനോടോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കുന്ന പോലെയാണ് അത്. ഒരു കണ്ണ് മതിയെന്ന് ആരെങ്കിലും പറയുമോ, അതൊന്നും അത്ര വല്യ ചോദ്യമായി ഞാനെടുക്കാറില്ല. ഒരു കുസൃതി ചോദ്യമായാണ് കാണുന്നത്. അമ്മയ്ക്ക് വല്യ അവശതയൊന്നുമില്ലെന്ന് മക്കൾക്ക് അറിയാം. അത്യാവശ്യം വരുമാനവുമുണ്ട്. അതൊക്കെ മതി നമുക്ക് ജീവിക്കാന്‍. പരമാവധി പോവുന്നത് എറണാകുളം വരെയാണ്.

അതുപോലെ ചിലതൊക്കെ എന്നെ വേദനിപ്പിക്കാറുണ്ട് എന്നും മല്ലിക പറയുന്നു, അതായത് കഴിഞ്ഞ പ്രളയ കാലത്ത് കുട്ടകത്തില്‍ കയറി പോയപ്പോൾ കേട്ട പ്രധാന പരിഹാസം എന്തിയേ ലംബോര്‍ഗിനി എന്നൊക്കെയുണ്ടായിരുന്നു. ബോട്ട് കണ്ടപ്പോള്‍ രണ്ട് അമ്മച്ചിമാരെ കയറ്റിവിട്ടതാണ്. കുട്ടകത്തില്‍ ഞാന്‍ തന്നെ കയറാം, മുങ്ങിയാല്‍ ഞാന്‍ മാത്രമേയല്ലേ മുങ്ങുള്ളൂ എന്ന് കരുതിയാണ് അതിൽ കയറിയത്. ഒരുകാര്യവുമില്ലാത്ത വിഷയങ്ങള്‍ ട്രോളാക്കി വരുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്. അതിന് പിന്നിലെ ലക്ഷ്യവും വേദനിപ്പിക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് ഭാവിയില്ല. സത്യാവസ്ഥ അറിഞ്ഞ് വേണം ട്രോളുകള്‍ പ്രചരിപ്പിക്കാന്‍. ഇതൊക്കെ വരുമാനം കണ്ടെത്താനുള്ള അവരുടെ മാർഗമാണെന്നും അതിനെ കുറിച്ചൊന്നും എനിക്കറിയില്ല എന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *