
പലതും മുൻകൂട്ടി കാണാനുള്ള കഴിവ് സുകുവേട്ടന് ഉണ്ടായിരുന്നു ! അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ! എന്റെ കൊച്ചുമകൾ മിടുമിടുക്കിയാണ് ! മല്ലിക പറയുന്നു !
സുകുമാരനും കുടുബവും എന്നും പ്രേക്ഷരുടെ പ്രിയങ്കരരാണ്. മല്ലിക സുകുമാരൻ മിക്കപ്പോഴും തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പറഞ്ഞ ചില കാര്യങ്ങലാണ് ഏറെ ശ്രദ്ധ നേടുന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, ഇന്നും ഞാൻ സുകുരാമറെ ഭാര്യ മല്ലിക എന്ന് അറിയപ്പെടാനാണ് ഒരുപാട് ഇഷ്ടപ്പെടുന്നത്. ഞാൻ ഒരിക്കലും മക്കളുടെ ചിലവിലല്ല കഴിയുന്നത്. അങ്ങനെ ജീവിക്കണം എന്നാണ് എന്നോട് സുകുവേട്ടൻ പറഞ്ഞിരുന്നത്. അതുപോലെ ഞങ്ങളുടെ മക്കൾ രണ്ടുപേരും സിനിമയിൽ എത്തുമെന്ന് സുകുവേട്ടൻ പറഞ്ഞിരുന്നു എന്നാണ് മല്ലിക പറയുന്നത്.
മക്കൾ രണ്ടുപേരും പഠിച്ചത് തിരുവനന്തപുരത്തെ സൈനിക് സ്‌കൂളിലാണ് . ഇരുവരും നന്നായി പഠിക്കുന്നതിനോടൊപ്പം കലാപരമായ നിരവധി കഴിവുകളും അവര്‍ക്കുണ്ടായിരുന്നു. സ്‌കൂളിലെ മിക്ക പരിപാടികളിലും രണ്ടുപേരും പങ്കെടുത്തിരുന്നു. ‘ഒരിക്കല്‍ സ്‌കൂള്‍ ആനിവേഴ്‌സറിയ്ക്ക് ഞാനും സുകുവേട്ടനും കൂടി അവരുടെ ഒരു പരിപാടി കാണാന്‍ പോയി. അന്ന് ഞങ്ങള്‍ പൃഥ്വിരാജിന്റെ ഒരു നാടകമാണ് കണ്ടത്. ആ നാടകം അന്നവൻ സ്വന്തമായെഴുതി സംവിധാനം ചെയ്ത് അവന്‍ തന്നെ അഭിനയിച്ചു ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ഇന്ദ്രനും പാട്ടും അഭിനയവുമൊക്കെ അന്നേ ഉണ്ടായിരുന്നു. രണ്ടുപേരും സ്‌കൂളിലെ സകലകലാവല്ലഭരായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ആ സമയത്ത് തന്നെ സുകുവേട്ടന്‍ പറഞ്ഞിരുന്നു മക്കള്‍ രണ്ടുപേരും സിനിമാഭിനയത്തിലേക്ക് വരുമെന്ന്…

അതുപോലെ സുകുവേട്ടന് സംവിധായകൻ ഷാജി കൈലാസിനെ വലിയ ഇഷ്ടമായിരുന്നു, അങ്ങനെ അദ്ദേഹത്തിന്റെ ചിത്രത്തിൽ വില്ലൻ വേഷങ്ങൾ ഒക്കെ ചെയ്യാൻ വിളിക്കുമ്പോൾ ഷാജിയോട് തമാശക്ക് അദ്ദേഹം പറഞ്ഞിരുന്നു, ഒരിക്കല്‍ നീ മക്കളുടെ ഡേറ്റ് ചോദിച്ചുവരുന്ന കാലം ഉണ്ടാകുമെന്ന് അന്നേ ഷാജിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അത് അതുപോലെ തന്നെ സംഭവിച്ചു. രാജു ഷാജി കൈലാസിന്റെ സിനിമകളില്‍ അഭിനയിച്ചു.’ സുകുമാരന് ഇതുപോലെ പല കാര്യങ്ങളും മുന്‍കൂട്ടി കാണാന്‍ കഴിവുണ്ടായിരുന്നുവെന്ന് പറയുകയാണ് മല്ലിക.
അതുപോലെ തന്റെ കൊച്ചുമക്കളിൽ ഏറ്റവും മിടുക്കി അലംകൃത ആണെന്നാണ് മല്ലിക പറയുന്നത്, അവൾ ഇപ്പോഴേ ഈ കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ആളാണ്, ഇപ്പോഴേ അവൾക്ക് എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള്‍ പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്. ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന്‍ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറയുന്നു.
Leave a Reply