പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി ! മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മല്ലിക സുകുമാരൻ

എമ്പുരാന്‍ വിവാദങ്ങളിൽ മല്ലിക സുകുമാരൻ വ്യക്തമായി തന്റെ പ്രതികരണം അറിയിച്ചിരുന്നു, സമൂഹ മാധ്യമത്തിൽ മല്ലിക പങ്കുവെച്ച കുറിപ്പിനോട് നിരവധി പേര് പ്രതികരിച്ചിരുന്നു, പൃഥ്വിരാജിനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനെതിരെയാണ് മല്ലിക കുറിപ്പ് പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പ് കണ്ട് നടന്‍ മമ്മൂട്ടി ആശ്വസിപ്പിച്ചിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ മല്ലിക.

മുമ്പും തങ്ങളുടെ പ്രതിസന്ധി ഘട്ടത്തിൽ മമ്മൂട്ടി പിൻതുണച്ചിതിനെ കുറിച്ച് മല്ലിക പറഞ്ഞിട്ടുണ്ട്. മ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ല. മറ്റാരും മെസേജ് അയച്ചില്ല.

അതുപോലെ തന്റെ മകനെ കുറിച്ചും മല്ലിക സംസാരിച്ചു, പൃഥിരാജിന് ആരെയെങ്കിലും ചതിക്കുന്നതിന്റെയോ ഒരു പ്രസ്ഥാനത്തില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ പൈസ വാങ്ങേണ്ടതിന്റെയോ ആവശ്യമില്ല. അങ്ങനെ ജീവിക്കാന്‍ പാടില്ല, അധ്വാനിച്ച് പൈസ ഉണ്ടാക്കിതന്നെ ജീവിക്കണമെന്ന പക്ഷക്കാരിയാണ് ഞാന്‍. എന്റെ കുഞ്ഞ് ഒരുത്തന്റെ കൈയില്‍ നിന്നും കൈമടക്ക് വാങ്ങില്ലെന്ന് 100 ശതമാനം ഉറപ്പുണ്ട്.

പൃഥ്വിരാജിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പോലെയാണ് എനിക്ക് തോന്നുന്നത്, എമ്പുരാന്റെ ഫിലിം മേക്കര്‍ പൃഥിരാജല്ല. ഫിലിം മേക്ക് ചെയ്യണമെന്ന് പറഞ്ഞ് കാശുള്ളവര്‍ പൃഥിരാജിനെ വിളിച്ചു. സംവിധാനം ചെയ്യണം, ലൂസിഫറിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ വലിയ അവസരം പരമാവധി വിനിയോഗിച്ചു. തിരക്കഥ എഴുതിയയാളും പണം മുടക്കുന്നയാളും മോഹന്‍ലാലുമായും എത്രയോ ആഴ്ചകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. പൃഥിരാജ് ചതിച്ചു എന്നാണ് ആരോപണം. ചതിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ക്കും കൂടെ നിന്നവര്‍ക്കും അറിയം. എന്തിനാണ് പൃഥിരാജിന്റെ നേരെ അമ്പെയ്യുന്നത്. മോഹന്‍ലാല്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് ഷെയര്‍ ചെയ്യേണ്ടത് ഒരു മര്യാദയാണ് എന്നാണ് മല്ലിക പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *